ETV Bharat / state

എം.വി ജയരാജനെ ആക്രമിച്ചുവെന്നത് അടിസ്ഥാന രഹിതമെന്ന് കെ. സുധാകരൻ - k sudhakaran

കണ്ണൂരിൽ ഇത്തവണയും സിപിഎം അക്രമം ഉണ്ടായെന്നും ബൂത്ത് ഏജന്‍റുമാർക്ക് ഉദ്യോഗസ്ഥർ സുരക്ഷ നൽകിയില്ലെന്നും കെ. സുധാകരൻ ആരോപിച്ചു

എം.വി ജയരാജൻ  കെ. സുധാകരൻ  സിപിഎം അക്രമം  m v jayarajan  k sudhakaran  cpm attack
എം.വി ജയരാജനെ ആക്രമിച്ചു എന്നത് അടിസ്ഥാന രഹിതമെന്ന് കെ. സുധാകരൻ
author img

By

Published : Dec 15, 2020, 3:50 PM IST

Updated : Dec 15, 2020, 4:00 PM IST

കണ്ണൂർ: സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജനെ ആക്രമിച്ചുവെന്നത് അടിസ്ഥാന രഹിതമെന്ന് കെ. സുധാകരൻ. ജയരാജനെ ആർക്ക് വേണമെന്നും 'കുലയ്ക്കല്ലേ കല്ലെറിയൂ' എന്നും കെ. സുധാകരൻ പരിഹസിച്ചു. കണ്ണൂരിൽ ഇത്തവണയും സിപിഎം അക്രമം ഉണ്ടായി. ബൂത്ത് ഏജന്‍റുമാർക്ക് ഉദ്യോഗസ്ഥർ സുരക്ഷ നൽകിയില്ല. നിരവധി കോൺഗ്രസ് പ്രവർത്തകർക്ക് മർദനമേറ്റു. പോളിങ് ഉദ്യോഗസ്ഥരും പൊലീസും അക്രമത്തിനും കള്ള വോട്ടിനും കൂട്ടുനിന്നെന്നും കെ. സുധാകരൻ പറഞ്ഞു.

എം.വി ജയരാജനെ ആക്രമിച്ചുവെന്നത് അടിസ്ഥാന രഹിതമെന്ന് കെ. സുധാകരൻ

യുഡിഎഫിൽ എൽജെഡി വന്നതും പോയതും ഞങ്ങൾ അറിയില്ല. കണ്ണൂർ മേയർ സ്ഥാനാർഥിയെ ഫലം വന്ന ശേഷം തീരുമാനിക്കും. അത് സംബന്ധിച്ച് പാർട്ടിയിൽ തർക്കം ഉണ്ടാവില്ല. കോർപ്പറേഷനിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് തോന്നുന്നില്ലെന്നും കെ. സുധാകരൻ പറഞ്ഞു.

Last Updated : Dec 15, 2020, 4:00 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.