ETV Bharat / state

പയ്യന്നൂരില്‍ സിഐയുടെ വീടിന് നേരെ ആക്രമണം

പെരുങ്കളിയാട്ടത്തിന്‍റെ സമാപന ദിവസമായ തിങ്കളാഴ്‌ച ക്രമസമാധന കമ്മിറ്റിയിലുണ്ടായ തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന

പയ്യന്നൂരില്‍ സിഐയുടെ വീടിന് നേരെ ആക്രമണം  കണ്ണൂര്‍  പെരുങ്കളിയാട്ടം  attack  perumkaliyattam latest news  attack against ci
പയ്യന്നൂരില്‍ സിഐയുടെ വീടിന് നേരെ ആക്രമണം
author img

By

Published : Feb 11, 2020, 12:26 PM IST

Updated : Feb 11, 2020, 1:40 PM IST

കണ്ണൂര്‍: പയ്യന്നൂരില്‍ സിഐയുടെ വീടിനും സ്വകാര്യ വ്യക്തിയുടെ കാര്‍ ഷോറൂമിനും നേരെ ആക്രമണം. ചന്തേര സിഐ സുരേഷ് ബാബുവിന്‍റെ മൂരിക്കൊവ്വലുള്ള വീടിന് നേരെയും കിഴക്കുമ്പാട് സ്വദേശി കെകെ ഗണേഷിന്‍റെ ഉടമസ്ഥതയിലുള്ള കാര്‍ ഫോര്‍ യൂ ഷോറൂമിന് നേരേയുമാണ് ആക്രമണം ഉണ്ടായത്. വില്‍പനക്കായി വച്ച 14 കാറുകള്‍ അക്രമികള്‍ തകര്‍ത്തു. പെരുങ്കളിയാട്ടത്തിന്‍റെ സമാപന ദിവസമായ തിങ്കളാഴ്‌ച ക്രമസമാധന കമ്മിറ്റിയിലുണ്ടായ തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.

പയ്യന്നൂരില്‍ സിഐയുടെ വീടിന് നേരെ ആക്രമണം

ഒരു വിഭാഗം വളണ്ടിയര്‍മാരുമായി തുടക്കം മുതല്‍ ക്രമസമാധാന കമ്മിറ്റിയില്‍ തര്‍ക്കം നിലനിന്നിരുന്നു. തര്‍ക്കം പരിഹരിക്കുന്നതിനായി സംഘാടക കമ്മിറ്റിയിലുണ്ടായിരുന്ന സിഐ സുരേഷ് ബാബുവും ഗണേഷും ഇടപെടല്‍ നടത്തിയിരുന്നു. സിഐയുടെ വീട് അക്രമിച്ച സംഘം തന്നെയാണ് കാറുകള്‍ തകര്‍ത്തതെന്നാണ് സംശയിക്കുന്നത്. ഷോറൂമില്‍ പത്ത് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായെന്ന് ഉടമ പയ്യന്നൂര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞു. പയ്യന്നൂര്‍ പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്ത് നിന്നും പൊലീസിന് സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. പ്രതികളെ കുറിച്ചുള്ള വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും കേസ് രജിസ്റ്റര്‍ ചെയ്‌തതായും പയ്യന്നൂര്‍ എസ്ഐ ശ്രീജിത്ത് കൊടേരി പറഞ്ഞു.

Intro:വെള്ളൂര്‍ കാറമ്മേല്‍ മുച്ചിലോട്ട് പെരുങ്കളിയാട്ടത്തിന്റെ ക്രമസമാധാന കമ്മിറ്റി കണ്‍വീനറായിരുന്ന ചന്തേര സി.ഐയുടെ വീടിനു നേരെയും പ്രവാസി കമ്മിറ്റി കണ്‍വീനറായിരുന്ന കാര്‍ വില്‍പ്പന കേന്ദ്രം ഉടമയുടെ വാഹനങ്ങള്‍ക്കു നേരയും അക്രമം.
Body:Vo
ചന്തേര സി.ഐ സുരേഷ് ബാബുവിന്റെ മൂരിക്കൊവ്വലിലെ വീടിന്റെ ചില്ലുകള്‍ കല്ലെറിഞ്ഞു തകര്‍ത്ത നിലയിലാണ്. വെള്ളൂര്‍ കിഴക്കുമ്പാട് സ്വദേശി കെ.കെ ഗണേഷിന്റെ ഉടമസ്ഥതയില്‍ ദേശീയപാത രാമന്‍കുളത്തിനു സമീപം പ്രവര്‍ത്തിക്കുന്ന കാര്‍ ഫോര്‍ യു ഷോപ്പില്‍ വില്‍പ്പനക്കായി വച്ച 14 കാറുകളാണ് അക്രമികള്‍ തകര്‍ത്തത്. പെരുങ്കളിയാട്ടത്തിന്റെ സമാപന ദിവസമായ ഇന്നലെ ക്രമസമാധന കമ്മിറ്റിയിലുണ്ടായ തര്‍ക്കമാണ് അക്രമത്തിനു പിന്നിലെന്ന് സംശയിക്കുന്നു. മുച്ചിലോട്ട് ഭഗവതിയുടെ ചെക്കിപ്പൂവ് പറിക്കുന്നതുമായി ബന്ധപ്പെട്ട് വളണ്ടിയര്‍മാരും ക്ഷേത്ര വാല്യക്കാരും തമ്മിലുണ്ടായ തര്‍ക്കമാണ് അക്രമത്തിനു കാരണമെന്ന് സംശയിക്കുന്നതായി പയ്യന്നൂര്‍ പോലീസ് പറഞ്ഞു. സി.ഐ സുരേഷ് ബാബുവും ഗണേശനും തര്‍ക്ക പരിഹാരത്തിനു മുന്നിലുണ്ടായിരുന്നു. ഒരു വിഭാഗം വളണ്ടിയര്‍മാരുമായി തുടക്കം മുതല്‍ ക്രമസമാധാന കമ്മിറ്റിയില്‍ തര്‍ക്കം നിലനിന്നിരുന്നു. കളിയാട്ടം സമാപിച്ചതോടെ ഇവര്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. സി.ഐയുടെ വീട് അക്രമിച്ച സംഘമാണ് കാറുകള്‍ തകര്‍ത്തതിനു പിന്നിലെന്നും സംശയിക്കുന്നുണ്ട്. പെരുങ്കളിയാട്ടം കഴിഞ്ഞ് സുഹൃത്തിനൊപ്പം വീട്ടിലേക്ക് മടങ്ങും വഴിയാണ് വാഹനങ്ങള്‍ തകര്‍ത്തത് ശ്രദ്ധയില്‍ പെട്ടതെന്നും പത്ത് ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടെന്ന് പയ്യന്നൂര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ ഉടമ പറയുന്നു.
Byte. ഗണേശൻ
അക്രമസംഭവം നടന്ന സ്ഥലം പയ്യന്നൂര്‍ പോലീസ് എത്തി പരിശോധിച്ചു. അക്രമികളുടെ ദൃശ്യങ്ങള്‍ ഇവിടത്തെ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും കേസ് രജിസ്റ്റര്‍ ചെയ്തതായും എസ്.ഐ ശ്രീജിത്ത് കൊടേരി അറിയിച്ചു.

Conclusion:
Last Updated : Feb 11, 2020, 1:40 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.