ETV Bharat / state

ശബരിമല സന്നിധാനം മുതല്‍ കെഎസ്‌ആർടിസി ബസ് വരെ... രാഹുല്‍ ആള് കേമനാ... - ശിൽപ നിർമാണം

ചെറുപ്പം മുതൽ ചിത്ര കലയോടും ശില്‌പ നിർമാണത്തോടും തോന്നിയ ഇഷ്‌ടം ലോക്ക്ഡൗണില്‍ പൊടിതട്ടിയെടുത്തു. കൈതപ്രം സ്വദേശി രാഹുല്‍ ഇപ്പോൾ മെഡിക്കല്‍ കോളജ് സൂപ്പർവൈസർ മാത്രമല്ല..

Rahul  artist rahul ramachandran kannur Kaithapram  artist rahul ramachandran  kannur kaithapram native rahul ramachandran  artist  kannur artist rahul  പരിയാരം മെഡിക്കൽ കോളജ് സൂപ്പർവൈസർ  പരിയാരം മെഡിക്കൽ കോളജ്  ചെറുവച്ചേരി സ്വദേശി രാഹുല്‍ രാമചന്ദ്രൻ  രാഹുല്‍ രാമചന്ദ്രൻ  കലാകാരൻ രാഹുൽ രാമചന്ദ്രൻ  ചിത്രകല  ശിൽപ നിർമാണം  ശബരിമല
ശിൽപങ്ങൾ
author img

By

Published : Feb 9, 2023, 5:47 PM IST

രാഹുല്‍ രാമചന്ദ്രൻ ശിൽപം

കണ്ണൂർ: പരിയാരം മെഡിക്കൽ കോളജ് സൂപ്പർവൈസർക്ക് ജോലി സമയം കഴിഞ്ഞാല്‍ എന്താണ് പരിപാടി എന്നറിയുമോ... പഴയ കാർഡ് ബോർഡ്, പഴയ സിഎഫ്എല്‍ ബൾബ്, ചന്ദനത്തിരി ഇതൊക്കെയുണ്ടെങ്കില്‍ ശബരിമല സന്നിധാനം വരെ ഈ മെഡിക്കല്‍ കോളജ് സൂപ്പർവൈസർ സൃഷ്‌ടിക്കും.

കണ്ണൂർ കൈതപ്രത്തിനടുത്തുള്ള ചെറുവച്ചേരി സ്വദേശി രാഹുല്‍ രാമചന്ദ്രന് ചെറുപ്പത്തില്‍ ചിത്രകലയോടും ശില്‌പ നിർമാണത്തോടും താല്‍പര്യമുണ്ടായിരുന്നു. പക്ഷേ ജോലിത്തിരക്കില്‍ എല്ലാം കൈമറന്നു. അതിനിടെ കൊവിഡ് എത്തിയതോടെ പഴയതെല്ലാം രാഹുല്‍ പൊടിതട്ടിയെടുത്തു.

പതിനെട്ടാം പടിയും മാളികപ്പുറവും എല്ലാം അതേപടി പുനസൃഷ്‌ടിച്ച ശബരിമല സന്നിധാനം മാത്രമല്ല, കെഎസ്ആർടിസിയുടെ ഡബിൾ ഡക്കർ മുതല്‍ എല്ലാ സർവീസ് ബസുകളുടേയും രൂപം രാഹുല്‍ ഉണ്ടാക്കിയിട്ടുണ്ട്. ലൂസിഫർ, ദൃശ്യം, നരസിംഹം തുടങ്ങിയ ചിത്രങ്ങളിലെ ജീപ്പുകൾ തുടങ്ങിയവ കാഴ്‌ചയിൽ ഒർജിനലിനെ വെല്ലും.

അതിനിടെ രാഹുല്‍ നിർമിച്ച മൂന്നര സെന്‍റിമീറ്റർ നീളമുള്ള ചെണ്ട, 2021ൽ ഇന്ത്യ ബുക്ക് ഒഫ് റെക്കോർഡിൽ ഇടം നേടി. കലാമികവിന് 2022ൽ ഇന്‍റർ നാഷണൽ ബുക്ക് ഓഫ് റെക്കോർഡും രാഹുലിനെ തേടിയെത്തി. ഇനിയുമേറെയുണ്ട് ഈ കൈകളില്‍....

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.