ETV Bharat / state

തളിപ്പറമ്പിൽ 37 പേര്‍ക്ക് കൂടി കൊവിഡ് - 37 positive cases in Taliparamba

കഴിഞ്ഞ ദിവസങ്ങളിൽ കൊവിഡ് ബാധിതരുമായി പ്രൈമറി, സെക്കണ്ടറി സമ്പർക്കം പുലർത്തിയ 711 പേരുടെ സ്രവമാണ് മൂന്ന് ദിവസങ്ങളിലായി പരിശോധിച്ചത്.

Antigen testing; 37 positive cases in Taliparamba  Antigen test  37 positive cases in Taliparamba  തളിപ്പറമ്പിൽ 37 പോസിറ്റീവ് കേസുകൾ
അന്‍റിജൻ
author img

By

Published : Aug 22, 2020, 10:45 PM IST

കണ്ണൂർ: തളിപ്പറമ്പിൽ നടത്തിയ ആന്‍റിജൻ ടെസ്റ്റിൽ 37 പേർക്ക് കൊവിഡ് പോസിറ്റീവ് കണ്ടെത്തി. തളിപ്പറമ്പിലും കൊവിഡ് സമ്പർക്ക വ്യാപനം വർധിക്കുന്ന പശ്ചാത്തലത്തിലാണ് തളിപ്പറമ്പ് ഏഴോം പഞ്ചായത്ത് എന്നിവിടങ്ങളിൽ ഇന്ന് നടത്തിയ ടെസ്റ്റിലാണ് 37 പേർക്ക് പോസിറ്റീവ് കണ്ടെത്തിയത്. അതിൽ 35 പേരും തളിപ്പറമ്പ നഗരസഭാ പരിധിയിലുള്ളവരാണ്.
കഴിഞ്ഞ ദിവസങ്ങളിൽ കൊവിഡ് ബാധിതരുമായി പ്രൈമറി, സെക്കന്‍ഡറി സമ്പർക്കം പുലർത്തിയ 711 പേരുടെ സ്രവമാണ് മൂന്ന് ദിവസങ്ങളിലായി പരിശോധിച്ചത്. മൂന്നു ദിവസം കൊണ്ട് പരിശോധിച്ചതിൽ 59 പേർക്ക് പോസിറ്റീവ് കണ്ടെത്തിയിരുന്നു. ഇന്നും നഗരസഭാ പരിധിയിൽ 70 ഓളം പേരുടെ ആർ ടി പി സി ആർ ടെസ്റ്റ്‌ നടത്തിയിട്ടുണ്ട്. ഓഗസ്റ്റ് ഏഴ് മുതൽ കണ്ടെയിൻമെന്‍റ് സോൺ ആക്കി നഗരസഭ പൂർണമായും ലോക്ക് ഡൗൺ ചെയ്തിരുന്നു. സമ്പർക്ക വ്യാപനം കൂടിയതോടെ പ്രദേശം ക്ലസ്റ്റർ ആയി പ്രഖ്യാപിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.