ETV Bharat / state

തളിപ്പറമ്പ് പൂമംഗലം മോലോത്തുംകുന്നിൽ സാമൂഹ്യ വിരുദ്ധശല്യം രൂക്ഷം; നടപടിയെടുക്കണമെന്ന് നാട്ടുകാർ

മുൻ എം.എൽ.എ ജയിംസ് മാത്യുവിന്‍റെ ആസ്തി വികസന ഫണ്ടുപയോഗിച്ച് നിർമ്മിച്ച പുതിയ റോഡിന്‍റെ ശിലാഫലകം സാമൂഹ്യവിരുദ്ധർ കഴിഞ്ഞദിവസം അടിച്ച് തകർത്തിരുന്നു.

Anti-social harassment in Taliparamba Poomangalam Molothumkunnu  Anti-social harassment  Taliparamba  തളിപ്പറമ്പ്  സാമൂഹ്യ വിരുദ്ധശല്യം രൂക്ഷം  സാമൂഹ്യ വിരുദ്ധർ  എം.എൽ.എ ജയിംസ് മാത്യു  MLA James Mathew  മദ്യപാന സംഘം
തളിപ്പറമ്പ് പൂമംഗലം മോലോത്തുംകുന്നിൽ സാമൂഹ്യ വിരുദ്ധശല്യം രൂക്ഷം; നടപടിയെടുക്കണമെന്ന് നാട്ടുകാർ
author img

By

Published : Jul 5, 2021, 12:24 AM IST

കണ്ണൂർ: തളിപ്പറമ്പ് പൂമംഗലം മോലോത്തുംകുന്ന് റോഡിൽ പുതുതായി ടാർ ചെയ്ത റോഡിന്‍റെ ശിലാഫലകം സാമൂഹ്യ വിരുദ്ധർ അടിച്ചു തകർത്തു. 2019 - 20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മുൻ എം.എൽ.എ ജയിംസ് മാത്യുവിന്‍റെ ആസ്തി വികസന ഫണ്ടുപയോഗിച്ച് നിർമ്മിച്ച റോഡിലെ ശിലാഫലകമാണ് തകർത്തത്.

തളിപ്പറമ്പ് പൂമംഗലം മോലോത്തുംകുന്നിൽ സാമൂഹ്യ വിരുദ്ധശല്യം രൂക്ഷം; നടപടിയെടുക്കണമെന്ന് നാട്ടുകാർ

പൂമംഗലത്തെ പഴയ വില്ലേജ് ഓഫീസ് ഭാഗത്ത് നിന്നും കാഞ്ഞിരങ്ങാട് എത്തിപ്പെടാനുള്ള എളുപ്പമാർഗമാണ് ഈ റോഡ്. കൂടാതെ നിർദ്ദിഷ്ട എയർപോർട്ട് പാത കൂടിയായ കാഞ്ഞിരങ്ങാട്- പൂമംഗലം കോടിലേരി- ചൊറുക്കള റോഡുമായും മോലോത്തുംകുന്ന് റോഡിനെ ബന്ധിപ്പിക്കാൻ കഴിയും. അതിന് വേണ്ടിയാണ് പുതുതായി ടാറിംഗ് പ്രവൃത്തികൾ നടത്തിയത്.

വീടുകൾ ഒഴിഞ്ഞ പ്രദേശമായതിനാൽ തന്നെ മോലോത്തുംകുന്ന് ശ്മശാന പരിസരം മദ്യപാന സംഘങ്ങൾ ഇടത്താവളമാക്കിയിരിക്കുകയാണ്. പുറത്ത് നിന്നും എത്തുന്ന യുവാക്കളടങ്ങിയ ഇത്തരം സംഘം പ്രദേശവാസികൾക്ക് പോലും ഭീഷണിയാവുന്ന സാഹചര്യമാണുള്ളത്. ഈ സംഘത്തിൽപ്പെട്ടവരാണ് ശിലാഫലകം അടിച്ചു തകർത്തതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

ALSO READ: ഒരു ഡോസ് പോലും കിട്ടിയിട്ടില്ല,കുത്തിവയ്‌പ്പെടുത്തെന്ന് സുനേഷിന് ഹരിയാനയില്‍ നിന്ന് സന്ദേശം

മദ്യപസംഘത്തിന്‍റെ വിളയാട്ടം കാരണം വൈകുന്നേരങ്ങളിൽ ഇതുവഴി സ്ത്രീകൾ അടക്കമുള്ളവർക്ക് സ്വതന്ത്രമായി സഞ്ചരിക്കാനാവാത്ത സ്ഥിതിയുമുണ്ട്. അതിനാൽ തന്നെ സാമൂഹ്യ വിരുദ്ധ ശല്യവും മദ്യപശല്യവും രൂക്ഷമായ ഇവിടെ പൊലീസും എക്സൈസും പരിശോധന കർശനമാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

ഇത്തരം സംഘങ്ങളെ നേരിടാൻ കക്ഷി രാഷ്ട്രീയ ഭേദമന്യെ കർമ്മ സമിതി രൂപീകരിക്കുന്ന കാര്യവും നാട്ടുകാർ ആലോചിക്കുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.