ETV Bharat / state

തിരുത്തിക്കുറിച്ചത് നാല് നൂറ്റാണ്ടുകളുടെ ജാതി വിവേചനം; കുണ്ടത്തിൻ കാവിലെ എഴുന്നള്ളത്ത് ഇനി അഞ്‌ജലിയുടെ വീട്ടിലുമെത്തും - ജാതി വിവേചനം

പഴയങ്ങാടി ചെങ്ങൽ കുണ്ടത്തിൻ കാവിലാണ് പതിറ്റാണ്ടുകളായി എഴുന്നള്ളത്ത് ചടങ്ങിൽ ജാതി വിവേചനം നിലനിന്നിരുന്നത്. എന്നാൽ അഞ്‌ജലിയുടെ കത്തിന്‍റെ ഫലമായി ഇതിനൊരു മാറ്റം കൊണ്ടുവരാൻ ക്ഷേത്ര ഭാരവാഹികൾ തീരുമാനിക്കുകയായിരുന്നു.

അഞ്ജലി രാജകുമാരൻ  കുണ്ടത്തിൻ കാവിലെ കളിയാട്ട മഹോത്സവം  Anjali Rajakumaran  ജാതി വിവേചനത്തിനെതിരെ അഞ്ജലി രാജകുമാരൻ  ജാതി വിവേചനത്തിനെതിരെ അഞ്ജലിയുടെ കത്ത്  കണ്ണൂർ പഴയങ്ങാടി ചെങ്ങൽ കുണ്ടത്തിൻ കാവ്  അഞ്ജലി  കുണ്ടത്തിൻ കാവിലെ എഴുന്നള്ളത്ത്  ജാതി വിവേചനം  Anjalis letter corrected caste discrimination
കുണ്ടത്തിൻ കാവിലെ എഴുന്നെള്ളത്ത് ഇനി അഞ്‌ജലിയുടെ വീട്ടിലുമെത്തും
author img

By

Published : Jan 6, 2023, 5:02 PM IST

കുണ്ടത്തിൻ കാവിലെ എഴുന്നെള്ളത്ത് ഇനി അഞ്‌ജലിയുടെ വീട്ടിലുമെത്തും

കണ്ണൂർ: 'തെയ്യത്തിന് മുന്നോടിയായി നാട്ടിലെ മുഴുവൻ വീടുകളിലും വരുന്ന എഴുന്നള്ളത്ത് ഞങ്ങളുടെ വീട്ടിൽ വരാറില്ല. നമ്മുടെ അടുത്ത വീടുകളിലെല്ലാം വരുമ്പോൾ ഞങ്ങൾ സങ്കടത്തോടെ നോക്കി നിൽക്കാറുണ്ട്. ഈ വർഷം മുതലെങ്കിലും ഞങ്ങളുടെ വീട്ടിൽ കൂടി എഴുന്നള്ളത്ത് വരാനുള്ള അവസരം ഉണ്ടാക്കിത്തരണം'. ജാതി വിവേചനത്തിന്‍റെ ഭാഗമായി മാറ്റി നിർത്തപ്പെട്ട കുടുംബങ്ങളുടെ വേദന തുറന്ന് കാട്ടി അഞ്ജലി രാജകുമാരൻ എന്ന വിദ്യാർഥിനിയുടെ എഴുത്ത് നാല് നൂറ്റാണ്ടുകളുടെ ചരിത്രത്തെയാണ് മാറ്റിയെഴുതിയിരിക്കുന്നത്.

ചെങ്ങൽ ഗ്രാമത്തിന്‍റെ ഏറ്റവും വലിയ ആഘോഷമാണ് കുണ്ടത്തിൻ കാവിലെ കളിയാട്ട മഹോത്സവം. കളിയാട്ടത്തിന് മുന്നോടിയായുള്ള എഴുന്നള്ളത്ത് പ്രദേശത്തെ വീടുകളിൽ എത്താറുണ്ട്. എന്നാൽ മുൻ കാലം മുതൽ ദലിത് കുടുംബങ്ങളെ ഇവർ മാറ്റി നിർത്തി. അങ്ങനെ മാറ്റി നിർത്തപെട്ട കുടുംബങ്ങളുടെ സങ്കടവും ആകുലതകളും ഉൾക്കൊള്ളുന്ന കത്താണ് അഞ്ജലി ക്ഷേത്ര കമ്മിറ്റിക്ക് സമർപ്പിച്ചത്.

'ഞങ്ങളുടെ കുടുംബവും ചെങ്ങൽ കുണ്ടത്തിൻ കാവിലെ കളിയാട്ടം നമ്മുടെ നാട്ടിന്‍റെ ദേശീയാഘോഷമായി തന്നെയാണ് കാണുന്നത്. ഞങ്ങളുടെ വീട്ടിലും തെയ്യത്തിന് ബന്ധുക്കളും സുഹൃത്തുക്കളും എത്താറുണ്ട്. അച്ഛൻ നമ്മൾക്കും പുതിയ വസ്‌ത്രം വാങ്ങിത്തരാറുണ്ട്. പക്ഷേ തെയ്യത്തിന് മുന്നോടിയായി നാട്ടിലെ മുഴുവൻ വീടുകളിലും വരുന്ന എഴുന്നള്ളത്ത് ഞങ്ങളുടെ വീട്ടിൽ വരാറില്ല.

നമ്മുടെ അടുത്ത വീടുകളിലെല്ലാം വരുമ്പോൾ ഞങ്ങൾ സങ്കടത്തോടെ നോക്കി നിൽക്കാറുണ്ട്. എന്താ അച്ഛാ നമ്മുടെ വീട്ടിൽ എഴുന്നള്ളത്ത് വരാത്തത് എന്നു ചോദിച്ചാൽ അച്ഛന്‍ വ്യക്തമായ ഉത്തരമൊന്നും തരാറില്ല. ഈ വർഷം മുതലെങ്കിലും ബഹുമാനപ്പെട്ട ക്ഷേത്രം കമ്മറ്റി ഞങ്ങളുടെ വീട്ടിലും കൂടി എഴുന്നള്ളത്ത് വരാനുള്ള അവസരം ഉണ്ടാക്കിത്തരണമെന്ന് വിനയപൂർവം അപേക്ഷിക്കുന്നു. എഴുന്നള്ളത്തിനെ നമ്മളും ഭക്തിയാദരപൂർവം തൊഴുകൈകളോടെ സ്വീകരിച്ചോളാം'...എന്നതായിരുന്നു കത്തിലെ ഉള്ളടക്കം.

ഇത് ചരിത്രപരമായ പുതിയൊരു മാറ്റത്തിനാണ് തുടക്കം കുറിച്ചത്. അഞ്ജലിയുടെ കത്തിൽ മാറ്റം ഉൾക്കൊള്ളാൻ തയ്യാറായ ക്ഷേത്രം ഭാരവാഹികൾ ഈ വർഷം മുതൽ എഴുന്നള്ളത്തുമായി എല്ലാ വീട്ടിലേക്കും എത്താൻ തീരുമാനിക്കുകയായിരുന്നു. തങ്ങളുടെ വീട്ടിലേക്കും എഴുന്നള്ളത് വരുമെന്ന ക്ഷേത്ര കമ്മറ്റിയുടെ മറുപടിയിൽ ഏറെ സന്തോഷത്തിലാണ് അഞ്ജലി. മാർച്ച് ആദ്യ വാരമാണ് ക്ഷേത്രത്തിൽ കളിയാട്ടം. തീച്ചാമുണ്ഡി ഉൾപ്പടെയുള്ള തെയ്യങ്ങൾ കെട്ടിയാടുന്ന ക്ഷേത്രം കൂടിയാണിത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.