ETV Bharat / state

കണ്ണൂരിൽ സ്വകാര്യ ബസ് ദേഹത്ത് കയറി വൃദ്ധ മരിച്ചു - Kannur

റോഡ് മുറിച്ചുകടക്കുന്നതിനിടെ എതിർ ദിശയിൽ നിന്ന് എത്തിയ ബസ് ഇടിക്കുകയായിരുന്നു

An old woman dies in a private bus accident in Kannur  കണ്ണൂരിൽ സ്വകാര്യ ബസ് ദേഹത്ത് കയറി വൃദ്ധ മരിച്ചു  Kannur  കണ്ണൂർ
സ്വകാര്യ ബസ്
author img

By

Published : Mar 12, 2020, 1:19 PM IST

കണ്ണൂർ: സ്റ്റേറ്റ് ബാങ്കിന് സമീപം സ്വകാര്യ ബസ് ദേഹത്ത് കയറി വൃദ്ധ മരിച്ചു. അഴീക്കോട് വൻകുളത്ത്വയലിൽ പ്രേമ(65)യാണ് മരിച്ചത്. ക്യൂൻസ് ബ്യൂട്ടി പാർലറിലെ ശുചീകരണ ജീവനക്കാരിയായിരുന്ന പ്രേമ റോഡ് മുറിച്ചുകടക്കുന്നതിനിടെ എതിർ ദിശയിൽ നിന്ന് എത്തിയ ബസിടിക്കുകയായിരുന്നു. തെറിച്ച് റോഡിൽ വീണ പ്രേമയുടെ ദേഹത്ത് ബസിന്‍റെ മുൻചക്രം കയറുകയും സംഭവസ്ഥലത്ത് മരിക്കുകയും ചെയ്തു. അഴിക്കോട് വൻകുളത്തു വയൽ സ്വദേശി ഗോപാലകൃഷ്ണന്‍റെ ഭാര്യയാണ് പ്രേമ. ഇവരുടെ മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.