കണ്ണൂര്‍: സമ്മതിദാനാവകാശം തള്ളാന്‍ വ്യാജപരാതി നല്‍കിയതായി ആരോപണം. കുറുമാത്തൂർ പഞ്ചായത്തിലെ 17 വാർഡിലെ 14 യുഡിഎഫ് വോട്ടർമാരുടെ സമ്മതിദാനാവകാശം തള്ളണമെന്ന ആവശ്യമുന്നയിച്ച് പഞ്ചായത്ത് സെക്രട്ടറിക്ക് വ്യാജ പരാതി നല്‍കിയതായാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. സി.പി.എം മുൻ മെമ്പർ ചേരിയിൽ മണികണ്‍ഠന്‍റെ പേരിലാണ് പരാതി. മണികണ്‍ഠന്‍ തന്നെ പരാതി വ്യാജമാണെന്ന് അവകാശപ്പെട്ട് രംഗത്ത് വന്നു. സാമൂഹ്യമാധ്യമത്തിലൂടെയാണ് മണികണ്‍ഠന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
പഞ്ചായത്ത് സെക്രട്ടറി വോട്ടർമാർക്ക് നോട്ടീസ് അയച്ചതിന് പിന്നാലെയാണ് മണികണ്ഠൻ ഇങ്ങനെ ഒരു പരാതി നല്‍കിയില്ലെന്ന് വെളിപ്പെടുത്തിയത്. വ്യാജ പരാതി നല്‍കിയവർക്കെതിരെ ആൾ മാറാട്ടത്തിന് പൊലീസിനെയും ഇലക്ഷൻ കമ്മീഷനെയും സമീപിക്കാന്‍ ഒരുങ്ങുകയാണ് കുറുമാത്തൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് നേതൃത്വം.