ETV Bharat / state

അന്നംമുട്ടിച്ച് നീറ്റിലെ പായല്‍ വ്യാപനം; ശുചീകരിക്കണമെന്ന് ആവശ്യം - തളിപ്പറമ്പ് ഇന്നത്തെ വാര്‍ത്ത

പുഴ, വയലുകള്‍, തോട് എന്നിവിടങ്ങളില്‍ ആഫ്രിക്കൻ പായലുകൾ പടര്‍ന്നതോടെ ജലസ്രോതസുകളെ ആശ്രയിച്ചുകഴിയുന്നവര്‍ക്ക് പ്രതിസന്ധി സൃഷ്‌ടിച്ചിരിക്കുകയാണ്.

Algal bloom spreads kannur pattuvam  kannur todays news  ആഫ്രിക്കന്‍ പായല്‍ പട്ടുവം പഞ്ചായത്ത്  കണ്ണൂര്‍ ഇന്നത്തെ വാര്‍ത്ത  തളിപ്പറമ്പ് ഇന്നത്തെ വാര്‍ത്ത  kerala news
അന്നംമുട്ടിച്ച് നീറ്റിലെ പായല്‍ വ്യാപനം; ശുചീകരിക്കണമെന്ന് ആവശ്യം
author img

By

Published : Nov 30, 2021, 1:03 PM IST

കണ്ണൂര്‍: പുഴയിലും വയലുകളിലുമാകെ ആഫ്രിക്കൻ പായലുകൾ പടര്‍ന്നുപിടിക്കുകയാണ്. വന്നുചേര്‍ന്ന ദുരവസ്ഥയില്‍ നിസഹായരായിയിരിക്കുകയാണ് കണ്ണൂര്‍ പട്ടുവം പഞ്ചായത്തിലെ കർഷകരും മത്സ്യത്തൊഴിലാളികളും. പുഴകളിലൂടെ ഒഴുകിയെത്തി വയലുകളിലും തുടര്‍ന്ന് തോടുകളിലേക്കും വ്യാപിച്ചാണ് പായലുകള്‍ ദുരിതം സൃഷ്‌ടിക്കുന്നത്.

കണ്ണൂര്‍ പട്ടുവം പഞ്ചായത്തില്‍ ദുരിതം വിതച്ച് ആഫ്രിക്കന്‍ പായല്‍ വ്യാപനം.

മൂന്ന് ഭാഗവും പുഴയാൽ ചുറ്റപ്പെട്ട പ്രദേശമാണ് പട്ടുവം. അതുകൊണ്ടുതന്നെ വലിയൊരു ശതമാനം ആളുകള്‍ ഉപജീവനത്തിനായി ആശ്രയിക്കുന്നത് മത്സ്യ ബന്ധനവും കൃഷിയുമാണ്. കനത്ത മഴയെത്തുടര്‍ന്ന് നേരത്തേ ഇവിടെ ഉപ്പുവെള്ളം കയറിയിരുന്നു. ഈ ദുരിതം അതിജീവിക്കവെയാണ് കർഷകര്‍ മറ്റൊരു പ്രതിസന്ധിയെ നേരിടുന്നത്.

ALSO READ: ഇത് വെറും താടിയല്ല 'സേവന താടി'; ഇവര്‍ സമൂഹത്തിന് മാതൃകയാണ്

ചെറുവള്ളങ്ങളിൽ മത്സ്യം പിടിക്കുന്നവർക്കാണ് പായൽ മൂലം ബുദ്ധിമുട്ടുന്നത്. വലയിൽ പായൽ കുടുങ്ങി വല മുറിഞ്ഞു പോകുന്നതാണ് പ്രശ്‌നം. അനേകം ജീവിതങ്ങളുടെ അന്നംമുട്ടിക്കുന്ന പായൽ ഉടന്‍ നീക്കി ദുരിതക്കയത്തില്‍ നിന്നും കരകയറ്റണമെന്നാണ് പട്ടുവത്തുകാരുടെ ആവശ്യം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.