കണ്ണൂർ : അയ്യൻകുന്നിൽ മഞ്ഞപ്പിത്തം ബാധിച്ചു ആദിവാസി യുവാവ് മരിച്ചു (Adivasi youth died of jaundice). പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുകയായിരുന്ന അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിലെ കരിക്കോട്ടക്കരി ഐഎച്ച്ഡിപി കോളനിയിലെ രാജു സുശീല ദമ്പതികളുടെ മകൻ രാജേഷ് ആണ് മരിച്ചത്. രാജേഷിനു മതിയായ ചികിത്സ കിട്ടിയില്ലെന്ന് ആരോപിച്ചു കുടുംബം രംഗത്തെത്തി (did not receive adequate treatment). ആരോഗ്യ മന്ത്രി വീണ ജോർജിനെ (Health Minister Veena George) ഫോണിൽ വിളിച്ച് ബന്ധുക്കൾ പരാതി പറഞ്ഞു.
മൂന്ന് ദിവസം മുമ്പ് ചികിത്സയ്ക്കായി ഇരിട്ടി താലൂക്ക് ആശുപത്രിയിൽ എത്തിയ യുവാവിനെ പരിയാരം ഗവണ്‍മെന്‍റ് മെഡിക്കൽ കോളജിലേക്ക് (pariyaram medical college) മാറ്റുകയായിരുന്നു. പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ 5:30 ന് മരണം സംഭവിച്ചു. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ രാജേഷിന് വേണ്ടത്ര ചികിത്സ ലഭിച്ചില്ല എന്നാണ് മാതാപിതാക്കളും സഹോദരിയും ആരോപിക്കുന്നത്.
മഞ്ഞപ്പിത്ത ബാധിതനായ യുവാവിനെ ആശുപത്രി അധികൃതർ വേണ്ടത്ര ചികിത്സ നൽകിയില്ല എന്ന് ബന്ധുക്കൾ പറഞ്ഞു. മരണ വിവരമറിഞ്ഞ് രാജേഷിൻ്റെ വീട്ടിലെത്തിയ പേരാവൂർ എംഎൽഎ സണ്ണി ജോസഫിനോട് പരിയാരം മെഡിക്കൽ കോളജിൽ വച്ച് അവർക്കുണ്ടായ അനുഭവം രാജേഷിൻ്റെ സഹോദരി രാജി വിശദീകരിച്ചു. മരിച്ച രാജേഷിന്‍റെ ബന്ധുക്കളുമായി സംസാരിച്ച സണ്ണി ജോസഫ് എംഎൽഎ (MLA Sunny Joseph) ആരോഗ്യമന്ത്രി വീണ ജോർജിനെ ഫോണിൽ വിളിച്ച് കുടുംബത്തിന്‍റെ പരാതി അറിയിച്ചു. തുടർന്നാണ് ആശുപത്രിയിൽ നടന്ന കാര്യങ്ങൾ രാജേഷിൻ്റെ സഹോദരി രാജി ആരോഗ്യ മന്ത്രിയോട് വിവരിച്ചത്.
അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കുര്യാച്ചൻ പൈമ്പള്ളികുന്നേൽ, വൈസ് പ്രസിഡന്‍റ് ബീന റോജസ്, മെമ്പർ സജി മച്ചിതാന്നി എന്നിവർ വീട്ടിൽ എത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. ചികിത്സ നൽകുന്നതിൽ വീഴ്‌ച വരുത്തിയവർക്കെതിരെ നടപടി എടുക്കണെമെന്ന ആവശ്യമാണ് ബന്ധുക്കൾ ഉന്നയിക്കുന്നത്.
ചികിത്സ പിഴവ്, മൃതദേഹം കല്ലറയില്‍ നിന്ന് പുറത്തെടുത്തു: വയനാട് കല്‍പ്പറ്റയിലെ ഫാത്തിമ ആശുപത്രിയില്‍ ചികിത്സക്കിടെ മരിച്ച യുവാവിന്‍റെ മൃതദേഹം സംസ്‌കരിച്ച് നാലുദിവസത്തിന് ശേഷം പള്ളി സെമിത്തേരിയില്‍ നിന്നും പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടത്തിനയച്ചു. ശശിമല ചോലിക്കര വടക്കെ കണ്ണമംഗലത്ത് സ്റ്റെബിന്‍ (28)ന്‍റെ മൃതദേഹമാണ് കല്‍പ്പറ്റ പൊലീസിന്‍റെ നേതൃത്വത്തില്‍ സെമിത്തേരിയില്‍ നിന്നും പുറത്തെടുത്തത്. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണ് മൃതദേഹം സംസ്‌കരിച്ച ശശിമല ഇന്‍ഫന്‍റ് ജീസസ് പള്ളി സെമിത്തേരിയിലെ കല്ലറയില്‍ നിന്ന് പുറത്തെടുത്ത് പരിശോധിക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.
ALSO READ: ചികിത്സാ പിഴവോ..? യുവാവിന്‍റെ മൃതദേഹം കല്ലറയില്‍ നിന്ന് പുറത്തെടുത്ത് പോസ്‌റ്റുമോര്‍ട്ടത്തിനയച്ചു