കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്‍റെ സ്വന്തം നാടയ പിണറായിയിൽ വേറിട്ട രീതിയിൽ ആണ് എൽഡിഎഫ് പ്രവർത്തകർ പുതിയ സർക്കാരിന്‍റെ സത്യപ്രതിജ്ഞ ആഘോഷിച്ചത്. മധുര വിതരണത്തോടൊപ്പം കൊവിഡ് പ്രതിരോധ മരുന്ന് ഉൾപ്പടെ വീടുകളിൽ എത്തിച്ചാണ് ഇവർ ആഹ്ളാദം പങ്കുവെച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ വീടിനടുത്തുള്ള കമ്പനിമൊട്ടയിലെ പ്രവർത്തകരാണ് വേറിട്ട രീതിയിൽ സന്തോഷം പങ്കുവെച്ചത്. ഐസ്ക്രീം, പാൽ, ലഡു, തുടങ്ങി മധുരങ്ങളോടൊപ്പം മാസ്ക്, സാനിറ്റൈസർ, ഹോമിയോ കൊവിഡ് പ്രതിരോധ മരുന്ന് എന്നിവ കൂടി ഇവർ വീടുകളിലെത്തിച്ചു നൽകി.
ALSO READ: ചരിത്രം കാതോർക്കുന്നു... രണ്ടാമൂഴത്തില്‍ പിണറായിയെ കാത്തിരിക്കുന്നത്
സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ ഉൾപ്പടെയുള്ള നേതാക്കൾ മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നാണ് സത്യപ്രതിജ്ഞ വീക്ഷിച്ചത്. സത്യപ്രതിജ്ഞക്ക് ശേഷം ചടങ്ങ് കാണാനെത്തിയവരോടൊപ്പം എംവി ജയയരാജൻ കേക്ക് മുറിച്ച് സന്തോഷത്തിൽ പങ്ക് ചേർന്നു.
ALSO READ: ജനാർദ്ദനൻ കൺനിറയെ കണ്ടു, പ്രിയപ്പെട്ട പിണറായിയുടെ സത്യപ്രതിജ്ഞ