കണ്ണൂർ : വികസനം വന്നാൽ തങ്ങളുടെ രാഷ്‌ട്രീയ അസ്തിത്വം തകരുമെന്ന് പേടിച്ചാണ് പ്രതിപക്ഷ കക്ഷികൾ സമരത്തിനിറങ്ങിയതെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. ബി.ജെ.പിയുമായുള്ള രാഷ്‌ട്രീയ സഖ്യം കോൺഗ്രസ് സമരത്തിലൂടെ ലക്ഷ്യമാക്കുന്നുണ്ട്. കെ സുധാകരൻ എത് ക്രിമിനൽ രാഷ്‌ട്രീയത്തേയും ന്യായീകരിക്കുന്ന നേതാവാണെന്നും വിജയരാഘവൻ പറഞ്ഞു.
കെ - റെയിലിന് വേണ്ടി സ്ഥലം ബലമായി പിടിച്ചെടുക്കില്ല.വസ്‌തു നഷ്‌ടമാകുന്ന എല്ലാവരുമായി ചർച്ച ചെയ്യും. രാജ്യത്തെ ഏറ്റവും വലിയ നഷ്‌ട പരിഹാരമാണ് സർക്കാർ നൽകുന്നത്'.
പരിഹാസ്യമായ സമരമാണ് പ്രതിപക്ഷം നടത്തുന്നത്. അത്യപൂർവമായേ പ്രതിപക്ഷം ഇങ്ങനെ പെരുമാറുന്നത് കണ്ടിട്ടുള്ളൂ. കെ-റയിൽ പദ്ധതി നടപ്പാക്കുന്നതിൽ എൽഡിഎഫ് ഒറ്റക്കെട്ടായാണ് മുന്നോട്ടുപോവുന്നതെന്നും വിജയരാഘവൻ പറഞ്ഞു.
ALSO READ സിൽവർലൈൻ: ‘ബഫർ സോൺ ഉണ്ട്’, മന്ത്രിയെ തള്ളിയും എംഡിയെ പിന്തുണച്ചും കോടിയേരി
'ജനങ്ങളുടെ സമരമല്ല നടക്കുന്നത്. പ്രതിഷേധം രാഷ്‌ട്രീയ പ്രേരിതമാണ്. ജമാഅത്തെ ഇസ്‌ലാമിയും കോൺഗ്രസും നടത്തുന്ന സമരത്തെ ജനങ്ങളുടെ സമരമെന്ന് പറയാനാവില്ല. ജമാഅത്തെ ഇസ്‌ലാമിയും എസ്‌ഡിപിഐയും വികസന വിരുദ്ധ സമരത്തിൽ എപ്പോഴുമുണ്ടാവാറുണ്ട്'.
വരും തലമുറയുടെ പൊതുവായ പുരോഗതിയ്ക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളുമായാണ് സർക്കാർ മുന്നോട്ടുപോവുന്നത്. ഇതുവരെ സമര രംഗത്ത് കാണാത്ത ആളാണ് പ്രതിപക്ഷ നേതാവ്. കുറ്റി പറിച്ച് ജയിലിൽ പോകുമെന്ന് അദ്ദേഹം പറയുന്നത് കോൺഗ്രസിന്‍റെ ഗതി കേടാണെന്നും വിജയരാഘവൻ വിമർശിച്ചു.
ALSO READ കെ റെയിൽ; ചോറ്റാനിക്കരയിൽ ഇന്നും സംഘർഷം, സർവേ കല്ലുകൾ തോട്ടിലെറിഞ്ഞു