ETV Bharat / state

കണ്ണൂരിൽ ലൈഫ് ഭവന പദ്ധതിയിലൂടെ 7934 കുടുംബങ്ങള്‍ക്ക് വീട് നൽകി - പിഎംഎവൈ

നഗരസഭകള്‍ വഴി നടപ്പിലാക്കുന്ന പിഎംഎവൈ അര്‍ബന്‍ പദ്ധതിയില്‍ 2571 ഉം, ബ്ലോക്ക് പഞ്ചായത്ത് വഴിയുള്ള പിഎംഎവൈ ഗ്രാമീണ്‍ പദ്ധതിയില്‍ 677ഉം വീടുകള്‍ പൂര്‍ത്തിയായി.

കണ്ണൂർ  ലൈഫ് ഭവന പദ്ധതി  KANNUR  Life Housing Scheme  വീട് നിർമാണം  പിഎംഎവൈ
കണ്ണൂരിൽ ലൈഫ് ഭവന പദ്ധതിയിലൂടെ 7934 കുടുംബങ്ങള്‍ക്ക് വീട് നൽകി
author img

By

Published : Jan 21, 2020, 3:16 PM IST

Updated : Jan 21, 2020, 4:22 PM IST

കണ്ണൂർ: സംസ്ഥാന സര്‍ക്കാരിന്‍റെ ലൈഫ് ഭവന പദ്ധതിയിലൂടെ കണ്ണൂർ ജില്ലയിൽ 7934 കുടുംബങ്ങള്‍ക്ക് വീട് നൽകി. ബാക്കിയുള്ള 2164 വീടുകളുടെ നിർമാണം ഈ വര്‍ഷം മാര്‍ച്ചോടെ പൂര്‍ത്തിയാകും. പദ്ധതിയുടെ അടുത്ത ഘട്ടത്തിൽ പാര്‍പ്പിടമൊരുക്കുന്നതിന് ജില്ലയില്‍ 36 സ്ഥലങ്ങള്‍ കണ്ടെത്തി.

കണ്ണൂരിൽ ലൈഫ് ഭവന പദ്ധതിയിലൂടെ 7934 കുടുംബങ്ങള്‍ക്ക് വീട് നൽകി

വിവിധ സര്‍ക്കാര്‍ പദ്ധതികളിലൂടെ ആരംഭിച്ച് നിര്‍മാണം പാതിവഴിയിലായ 2675 വീടുകളാണ് ലൈഫ് പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ടത്. ഇതില്‍ 2589 വീടുകളുടെ നിര്‍മാണം ഇതിനകം പൂര്‍ത്തിയായി. ഭൂമിയുള്ള ഭവനരഹിതര്‍ക്ക് വീട് ലഭ്യമാക്കുന്ന പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 2338ല്‍ 2097 വീടുകളും കുടുംബങ്ങള്‍ക്ക് കൈമാറി. നഗരസഭകള്‍ വഴി നടപ്പിലാക്കുന്ന പിഎംഎവൈ അര്‍ബന്‍ പദ്ധതിയില്‍ 2571 ഉം, ബ്ലോക്ക് പഞ്ചായത്ത് വഴിയുള്ള പിഎംഎവൈ ഗ്രാമീണ്‍ പദ്ധതിയില്‍ 677ഉം വീടുകളും പൂര്‍ത്തിയായി.

ഭൂരഹിതരും ഭവനരഹിതരുമായ കുടുംബങ്ങള്‍ക്ക് വീടൊരുക്കുന്ന ലൈഫ് മിഷന്‍റെ മൂന്നാംഘട്ടത്തിലേക്ക് ജില്ലയില്‍ നിന്ന് 2822 പേരാണ് അര്‍ഹരായിട്ടുള്ളത്. ഇവര്‍ക്കായി പാര്‍പ്പിട സമുച്ചയമൊരുക്കുന്നതിന് ജില്ലയില്‍ 36 സ്ഥലങ്ങള്‍ ഇതിനകം കണ്ടെത്തിക്കഴിഞ്ഞു. കടമ്പൂര്‍ പഞ്ചായത്ത് വിട്ടുനല്‍കിയ സ്ഥലത്താണ് ജില്ലയില്‍ ആദ്യത്തെ ലൈഫ് പാര്‍പ്പിട സമുച്ചയം ഒരുങ്ങുന്നത്. ഇതിനുള്ള ടെന്‍ഡർ നടപടികള്‍ പൂര്‍ത്തിയായി. ഹൈദരാബാദിലെ പെന്നാര്‍ ഇന്‍ഡസ്ട്രീസിനാണ് പ്രീഫാബ് സാങ്കേതികവിദ്യയില്‍ ഒരുക്കുന്ന ഭവനസമുച്ചയത്തിന്‍റെ നിര്‍മാണച്ചുമതല.

ചിറക്കല്‍, കണ്ണപുരം, പട്ടുവം പഞ്ചായത്തുകളിലും ആന്തൂര്‍, പയ്യന്നൂര്‍ നഗരസഭകളിലും മെയ് മാസത്തോടെ നിര്‍മാണ പ്രവർത്തനങ്ങൾ ആരംഭിക്കും. വീടുകള്‍ നിര്‍മിച്ചുനല്‍കുന്നതിലുപരി താമസക്കാര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ജീവനോപാധികളും കൂടി ഒരുക്കി പദ്ധതി പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു.

ജില്ലയില്‍ എല്ലാ ബ്ലോക്ക്-നഗരസഭാ തലങ്ങളിലും ലൈഫ് കുടുംബസംഗമങ്ങളും അദാലത്തുകളും ഇതിനകം നടന്നു. റേഷന്‍ കാര്‍ഡുകള്‍, വൈദ്യുതി കണക്ഷന്‍, തൊഴില്‍ സംരംഭങ്ങള്‍, ബാങ്ക് വായ്പകള്‍, ജീവനോപാധികള്‍ തുടങ്ങിയവ അദാലത്തുകളിലൂടെ ഗുണഭോക്താക്കള്‍ക്ക് നല്‍കാന്‍ സാധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ലൈഫ് ഭവന പദ്ധതിയില്‍ വീടുകള്‍ ലഭിച്ചവരുടെ ജില്ലാതല കുടുംബ സംഗമവും മെഗാ അദാലത്തും ജനുവരി 22ന് കലക്‌ടറേറ്റ് മൈതാനിയില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്യും.

Intro:സംസ്ഥാന സര്‍ക്കാരിന്റെ സുപ്രധാന മിഷനുകളിലൊന്നായ ലൈഫ് ഭവന പദ്ധതിയിലൂടെ കണ്ണൂർ ജില്ലയിൽ 7934 കുടുംബങ്ങള്‍ക്ക് വീട് നൽകി. ബാക്കിയുള്ള 2164 വീടുകള്‍ മാര്‍ച്ച് മാസത്തോടെ പൂര്‍ത്തിയാവും. അടുത്ത ഘട്ടത്തിൽ പാര്‍പ്പിട സമുച്ചയമൊരുക്കുന്നതിന് ജില്ലയില്‍ 36 സ്ഥലങ്ങള്‍ കണ്ടെത്തി.

...

വിവിധ സര്‍ക്കാര്‍ പദ്ധതികളില്‍ ആരംഭിച്ച് നിര്‍മാണം പാതിവഴിയിലായ 2675 വീടുകളാണ് ഒന്നാംഘട്ട ലൈഫ് പദ്ധതിയില്‍ തെരഞ്ഞെടുക്കപ്പെട്ടത്. ഇതില്‍ 2589 വീടുകളുടെ നിര്‍മാണം ഇതിനകം പൂര്‍ത്തിയായി. ഭൂമിയുള്ള ഭവനരഹിതര്‍ക്ക് വീട് ലഭ്യമാക്കുന്ന രണ്ടാംഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 2338ല്‍ 2097 വീടുകളും കുടുംബങ്ങള്‍ക്ക് കൈമാറി. നഗരസഭകള്‍ വഴി നടപ്പിലാക്കുന്ന പിഎംഎവൈ അര്‍ബന്‍ പദ്ധതിയില്‍ 2571 ഉം ബ്ലോക്ക് പഞ്ചായത്ത് വഴിയുള്ള പിഎംഎവൈ ഗ്രാമീണ്‍ പദ്ധതിയില്‍ 677ഉം വീടുകള്‍ പൂര്‍ത്തിയായി.
ഭൂരഹിതരും ഭവനരഹിതരുമായ കുടുംബങ്ങള്‍ക്ക് വീടൊരുക്കുന്ന ലൈഫ് മിഷന്റെ മൂന്നാംഘട്ടത്തിലേക്ക് ജില്ലയില്‍ നിന്ന് 2822 പേരാണ് അര്‍ഹരായിട്ടുള്ളത്. ഇവര്‍ക്കായി പാര്‍പ്പിട സമുച്ചയമൊരുക്കുന്നതിന് ജില്ലയില്‍ 36 സ്ഥലങ്ങള്‍ ഇതിനകം കണ്ടെത്തിക്കഴിഞ്ഞു. കടമ്പൂര്‍ പഞ്ചായത്ത് വിട്ടുനല്‍കിയ സ്ഥലത്താണ് ജില്ലയില്‍ ആദ്യത്തെ ലൈഫ് പാര്‍പ്പിട സമുച്ചയം ഒരുങ്ങുക. ഇതിനുള്ള ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി. ഹൈദരാബാദിലെ പെന്നാര്‍ ഇന്‍ഡസ്ട്രീസിനാണ് പ്രീഫാബ് സാങ്കേതികവിദ്യയില്‍ ഒരുക്കുന്ന ഭവനസമുച്ചയത്തിന്റെ നിര്‍മാണച്ചുമതല. ചിറക്കല്‍, കണ്ണപുരം, പട്ടുവം പഞ്ചായത്തുകളിലും ആന്തൂര്‍, പയ്യന്നൂര്‍ നഗരസഭകളിലും മെയ് മാസത്തോടെ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കും.
കേവലം വീടുകള്‍ നിര്‍മിച്ചുനല്‍കുന്നതിലുപരി താമസക്കാര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ജീവനോപാധികളും കൂടി ഒരുക്കി പദ്ധതി പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇടിവി ഭാരതിനോട് പറഞ്ഞു.

കെ. വി സുമേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, കണ്ണൂർ.

ജില്ലയില്‍ എല്ലാ ബ്ലോക്ക്-നഗരസഭാ തലങ്ങളിലും ലൈഫ് കുടുംബസംഗമങ്ങളും അദാലത്തുകളും ഇതിനകം നടന്നു. റേഷന്‍ കാര്‍ഡുകള്‍, വൈദ്യുതി കണക്ഷന്‍, തൊഴില്‍ സംരംഭങ്ങള്‍, ബാങ്ക് വായ്പകള്‍, ജീവനോപാധികള്‍ തുടങ്ങിയവ അദാലത്തുകളിലൂടെ ഗുണഭോക്താക്കള്‍ക്ക് നല്‍കാന്‍ സാധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ലൈഫ് ഭവന പദ്ധതിയില്‍ വീടുകള്‍ ലഭിച്ചവരുടെ ജില്ലാതല കുടുംബ സംഗമവും മെഗാ അദാലത്തും ജനുവരി 22ന് കലക്ട്രേറ്റ് മൈതാനിയില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്യും.

ഇടിവി ഭാരത്
കണ്ണൂർBody:സംസ്ഥാന സര്‍ക്കാരിന്റെ സുപ്രധാന മിഷനുകളിലൊന്നായ ലൈഫ് ഭവന പദ്ധതിയിലൂടെ കണ്ണൂർ ജില്ലയിൽ 7934 കുടുംബങ്ങള്‍ക്ക് വീട് നൽകി. ബാക്കിയുള്ള 2164 വീടുകള്‍ മാര്‍ച്ച് മാസത്തോടെ പൂര്‍ത്തിയാവും. അടുത്ത ഘട്ടത്തിൽ പാര്‍പ്പിട സമുച്ചയമൊരുക്കുന്നതിന് ജില്ലയില്‍ 36 സ്ഥലങ്ങള്‍ കണ്ടെത്തി.

...

വിവിധ സര്‍ക്കാര്‍ പദ്ധതികളില്‍ ആരംഭിച്ച് നിര്‍മാണം പാതിവഴിയിലായ 2675 വീടുകളാണ് ഒന്നാംഘട്ട ലൈഫ് പദ്ധതിയില്‍ തെരഞ്ഞെടുക്കപ്പെട്ടത്. ഇതില്‍ 2589 വീടുകളുടെ നിര്‍മാണം ഇതിനകം പൂര്‍ത്തിയായി. ഭൂമിയുള്ള ഭവനരഹിതര്‍ക്ക് വീട് ലഭ്യമാക്കുന്ന രണ്ടാംഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 2338ല്‍ 2097 വീടുകളും കുടുംബങ്ങള്‍ക്ക് കൈമാറി. നഗരസഭകള്‍ വഴി നടപ്പിലാക്കുന്ന പിഎംഎവൈ അര്‍ബന്‍ പദ്ധതിയില്‍ 2571 ഉം ബ്ലോക്ക് പഞ്ചായത്ത് വഴിയുള്ള പിഎംഎവൈ ഗ്രാമീണ്‍ പദ്ധതിയില്‍ 677ഉം വീടുകള്‍ പൂര്‍ത്തിയായി.
ഭൂരഹിതരും ഭവനരഹിതരുമായ കുടുംബങ്ങള്‍ക്ക് വീടൊരുക്കുന്ന ലൈഫ് മിഷന്റെ മൂന്നാംഘട്ടത്തിലേക്ക് ജില്ലയില്‍ നിന്ന് 2822 പേരാണ് അര്‍ഹരായിട്ടുള്ളത്. ഇവര്‍ക്കായി പാര്‍പ്പിട സമുച്ചയമൊരുക്കുന്നതിന് ജില്ലയില്‍ 36 സ്ഥലങ്ങള്‍ ഇതിനകം കണ്ടെത്തിക്കഴിഞ്ഞു. കടമ്പൂര്‍ പഞ്ചായത്ത് വിട്ടുനല്‍കിയ സ്ഥലത്താണ് ജില്ലയില്‍ ആദ്യത്തെ ലൈഫ് പാര്‍പ്പിട സമുച്ചയം ഒരുങ്ങുക. ഇതിനുള്ള ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി. ഹൈദരാബാദിലെ പെന്നാര്‍ ഇന്‍ഡസ്ട്രീസിനാണ് പ്രീഫാബ് സാങ്കേതികവിദ്യയില്‍ ഒരുക്കുന്ന ഭവനസമുച്ചയത്തിന്റെ നിര്‍മാണച്ചുമതല. ചിറക്കല്‍, കണ്ണപുരം, പട്ടുവം പഞ്ചായത്തുകളിലും ആന്തൂര്‍, പയ്യന്നൂര്‍ നഗരസഭകളിലും മെയ് മാസത്തോടെ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കും.
കേവലം വീടുകള്‍ നിര്‍മിച്ചുനല്‍കുന്നതിലുപരി താമസക്കാര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ജീവനോപാധികളും കൂടി ഒരുക്കി പദ്ധതി പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇടിവി ഭാരതിനോട് പറഞ്ഞു.

കെ. വി സുമേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, കണ്ണൂർ.

ജില്ലയില്‍ എല്ലാ ബ്ലോക്ക്-നഗരസഭാ തലങ്ങളിലും ലൈഫ് കുടുംബസംഗമങ്ങളും അദാലത്തുകളും ഇതിനകം നടന്നു. റേഷന്‍ കാര്‍ഡുകള്‍, വൈദ്യുതി കണക്ഷന്‍, തൊഴില്‍ സംരംഭങ്ങള്‍, ബാങ്ക് വായ്പകള്‍, ജീവനോപാധികള്‍ തുടങ്ങിയവ അദാലത്തുകളിലൂടെ ഗുണഭോക്താക്കള്‍ക്ക് നല്‍കാന്‍ സാധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ലൈഫ് ഭവന പദ്ധതിയില്‍ വീടുകള്‍ ലഭിച്ചവരുടെ ജില്ലാതല കുടുംബ സംഗമവും മെഗാ അദാലത്തും ജനുവരി 22ന് കലക്ട്രേറ്റ് മൈതാനിയില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്യും.

ഇടിവി ഭാരത്
കണ്ണൂർConclusion:ഇല്ല
Last Updated : Jan 21, 2020, 4:22 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.