കണ്ണൂർ: കണ്ണൂരിൽ 77 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,108 ആയി ഉയർന്നു. ഇതുവരെ 1,534 പേര്‍ രോഗമുക്തി നേടി. 22 പേർ മരിച്ചു. 59 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. പത്ത് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും, അഞ്ച് പേര്‍ ആരോഗ്യ പ്രവര്‍ത്തകരും, മൂന്ന് പേര്‍ ഡി.എസ്.സി ക്ലസ്റ്ററില്‍ നിന്നുള്ളവരുമാണ്.
കൊളച്ചേരി സ്വദേശികളായ 31കാരി, 36കാരന്‍, പടിയൂര്‍ കല്ല്യാട് സ്വദേശികൾ (55, 21), താണ സ്വദേശി 41 കാരൻ, ചെറുതാഴം സ്വദേശി 21കാരി, തളിപ്പറമ്പ പാലക്കുളങ്ങര സ്വദേശി 47കാരി, മയ്യില്‍ പാലത്തുങ്കര സ്വദേശി 59കാരന്‍, ബ്ലാത്തൂര്‍ സ്വദേശികളായ 60കാരന്‍, 23കാരി, 48കാരി, തളിപ്പറമ്പ് സ്വദേശികളായ 20കാരന്‍, 17കാരന്‍, ചപ്പാരപ്പടവ് സ്വദേശി ഒരു മാസം പ്രായമായ പെണ്‍കുട്ടി, കുറുമാത്തൂര്‍ ചൊര്‍ക്കള സ്വദേശികളായ 34കാരന്‍, 68കാരി, കണ്ണൂര്‍ സ്വദേശി 75കാരി, 30കാരി, വാരം സ്വദേശി 17കാരന്‍, കൊളച്ചേരി പള്ളിപ്പറമ്പ സ്വദേശികളായ 12കാരന്‍, രണ്ടു വയസുകാരി, 31കാരി, 52കാരന്‍, 12കാരന്‍, ചിറക്കല്‍ പാലോട്ടുവയല്‍ സ്വദേശികളായ 20കാരി, രണ്ടുവയസുകാരന്‍, 60കാരന്‍, നാലു വയസുകാരി, 22കാരി, 70കാരി, 40കാരി, 33കാരന്‍, 28കാരി, 59കാരന്‍, 30കാരന്‍, 45കാരി, കണ്ണൂര്‍ മൂന്നാം പീടിക സ്വദേശി 72കാരന്‍, അഴീക്കോട് സ്വദേശി 57കാരി, 53കാരന്‍, ഇരിട്ടി ഉളിയില്‍ സ്വദേശി 41കാരന്‍, കണ്ണൂര്‍ ചാലാട് സ്വദേശികളായ 22കാരി, 14കാരന്‍, 21കാരന്‍, 19കാരന്‍, കണ്ണൂര്‍ കക്കാട് സ്വദേശി 24കാരന്‍, കണ്ണൂര്‍ മണല്‍ സ്വദേശി 24കാരന്‍, കണ്ണൂര്‍ കാനത്തൂര്‍ സ്വദേശി 52കാരി, കരിവെള്ളൂര്‍ സ്വദേശി 53കാരന്‍, കതിരൂര്‍ സ്വദേശി നാല് വയസുകാരന്‍, മുഴക്കുന്ന് സ്വദേശി 20കാരന്‍, ഇരിട്ടി സ്വദേശികളായ 27കാരി, 40കാരന്‍, ആറളം സ്വദേശി 54കാരന്‍, ഇരിക്കൂര്‍ സ്വദേശി 40കാരി, എട്ടിക്കുളം സ്വദേശികളായ 22കാരി, 48കാരി, 11കാരന്‍, തളിപ്പറമ്പ കുപ്പം സ്വദേശി 23കാരന്‍, പട്ടുവം സ്വദേശി 40കാരി എന്നിവർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.
പരിയാരം ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സുമാരായ 34കാരി, 47കാരി, വള്ളിത്തോട് പി എച്ച് സിയിലെ ഫാര്‍മസിസ്റ്റ് 26കാരി, തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് 21കാരി, നടുവില്‍ പി.എച്ച്.സി.സി.ആര്‍.എസ് ഡോക്‌ടറായ 26കാരി എന്നിവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഡി.എസ്.സി ക്ലസ്റ്ററില്‍ ഉള്‍പ്പെട്ട നാല് വയസുകാരി, 30കാരി, 33കാരൻ എന്നിവർക്കും രോഗം സ്ഥിരീകരിച്ചു. കണ്ണൂര്‍ വിമാനത്താവളം വഴി ഓഗസ്റ്റ് അഞ്ചിന് ഉത്തര്‍പ്രദേശില്‍ നിന്നും ഡല്‍ഹി വഴി എത്തിയ ചൊക്ലി സ്വദേശി 31കാരന്‍, ബാംഗ്ലൂരില്‍ നിന്ന് ഓഗസ്റ്റ് ഒന്നിന് എത്തിയ കാങ്കോല്‍ ആലപ്പടമ്പ സ്വദേശി 37കാരന്‍, രണ്ടിന് എത്തിയ പെരിങ്ങോം സ്വദേശി 27കാരന്‍, 16ന് എത്തിയ കുന്നോത്തുപറമ്പ സ്വദേശി 30കാരന്‍, 16ന് എത്തിയ പിണറായി സ്വദേശി 40കാരന്‍, ചിറക്കര സ്വദേശി 38കാരന്‍, ഓഗസ്റ്റ് മൂന്നിന് ചെന്നൈയില്‍ നിന്ന് എത്തിയ പെരളശ്ശേരി സ്വദേശി 22കാരന്‍, ഓഗസ്റ്റ് 14ന് മൈസൂരില്‍ നിന്ന് എത്തിയ മൊകേരി സ്വദേശി 48കാരന്‍, കര്‍ണാടകയില്‍ നിന്ന് എത്തിയ എരഞ്ഞോളി സ്വദേശി 64കാരന്‍, കൂര്‍ഗില്‍ നിന്ന് എത്തിയ 66കാരന്‍, എന്നിവരാണ് ഇതര സംസ്ഥാനത്ത് നിന്നെത്തിയവര്‍.
552 പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. 9079 പേരാണ് നിരീക്ഷണത്തിലുള്ളത്. അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്‍റ് സെന്‍ററിൽ 122, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 168, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 16, കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 30, കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 11, കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 10, ഏഴിമല നാവിക സേനാ ആശുപത്രിയില്‍ രണ്ടു പേരും ഫസ്റ്റ് ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്‍റ് സെന്‍ററിൽ 183, ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ഒരാളും, വീടുകളില്‍ 8536 പേരുമാണ് നിരീക്ഷണത്തിലുള്ളത്. 46590 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചതില്‍ 45,773 എണ്ണത്തിന്‍റെ ഫലം വന്നു. 817 എണ്ണത്തിന്‍റെ ഫലം ലഭിക്കാനുണ്ട്.