കണ്ണൂർ: കുണ്ടേരിപ്പൊയിൽ പുഴയുടെ തീരത്ത് വൻ വാറ്റു കേന്ദ്രം കണ്ടെത്തി തകർത്തു. കുഴിച്ചിട്ടനിലയിൽ മൂന്ന് ബാരലുകളിലായി സൂക്ഷിച്ച 600 ലിറ്റർ വാഷാണ് കണ്ടെത്തിയത്. പ്രിവന്‍റീവ് ഓഫീസർ കെ. അശോകന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. പുഴയോരത്ത് വൻതോതിൽ വാഷ് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കൂത്തുപറമ്പ് എക്സൈസ് സംഘം പരിശോധന നടത്തുകയായിരുന്നു.
പുഴ കരയിൽ കുഴിയെടുത്ത് ബാരലുകൾ മണ്ണിനടിയിൽ ഒളിപ്പിക്കുകയായിരുന്നു. പഴവർഗങ്ങളും, ധാന്യങ്ങളും ഉപയോഗിച്ചാണ് വാഷ് ഉണ്ടാക്കിയിരുന്നത്. പ്രതികൾക്കായി അന്വേഷണം ശക്തമാക്കി.