ETV Bharat / state

കണ്ണൂരിൽ 47 പേർക്ക് കൂടി കൊവിഡ്

author img

By

Published : Jul 26, 2020, 10:14 PM IST

പൊലീസ്, ഡിഎസ്‌സി ജീവനക്കാരന്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരിൽ ഒരാള്‍ വീതം രോഗബാധിതരായി.

kannur  covid cases  corona virus  kannur covid updation  കണ്ണൂർ  കൊവിഡ് അപ്‌ഡേഷൻ  കണ്ണൂർ കൊവിഡ് കേസുകൾ
കണ്ണൂരിൽ 47 പേർക്ക് കൂടി കൊവിഡ്

കണ്ണൂർ: ജില്ലയില്‍ ഇന്ന് 47 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 26 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ മൂന്നു പേര്‍ വിദേശത്തു നിന്നും 11 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. പൊലീസ്, ഡിഎസ്‌സി ജീവനക്കാരന്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നീ മേഖലകളിൽ നിന്നും ഒരാള്‍ വീതവും രോഗബാധിതരായി. ബാക്കി നാലു പേര്‍ ബത്തേരിയിലെ മലബാര്‍ ട്രേഡില്‍ ക്ലസ്റ്ററില്‍ ഉള്‍പ്പെട്ടവരാണ്.

ട്രാഫിക്ക് എസ് ഐക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ 30ഓളം പേരെ ക്വാറന്‍റൈനിലാക്കി. 52കാരനായ ഇയാൾ മുഴപ്പിലങ്ങാട് സ്വദേശിയാണ്. കണ്ണൂർ എആർ ക്യാംപിലും എസ്ഐ സന്ദർശിച്ചിട്ടുണ്ട്. അതേ സമയം കൊവിഡ് ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികില്‍സയിലായിരുന്ന 64 കണ്ണൂര്‍ സ്വദേശികള്‍ ഇന്നലെ രോഗമുക്തരായി ആശുപത്രി വിട്ടു.

ദുബായില്‍ നിന്ന് ജൂണ്‍ 10ന് നെടുമ്പാശ്ശേരി വഴി ജി 0425 വിമാനത്തിലെത്തിയ പാനൂര്‍ സ്വദേശി 33കാരന്‍, 14ന് കണ്ണൂര്‍ വഴി എഫ്‌സെഡ് 4717 വിമാനത്തിലെത്തിയ കോട്ടയം മലബാര്‍ സ്വദേശി 44കാരന്‍, പുല്ലിയോട് സ്വദേശി 39കാരന്‍ എന്നിവരാണ് വിദേശത്തു നിന്നെത്തിയവര്‍.

ബെംഗളൂരുവില്‍ നിന്നെത്തിയ പരിയാരം സ്വദേശി 26കാരി, ഇരിട്ടി സ്വദേശികളായ 35കാരന്‍, 27കാരി, കീഴൂര്‍ സ്വദേശി 25കാരന്‍, 6ഇ 7974 വിമാനത്തില്‍ കണ്ണൂരിലെത്തിയ ആലക്കോട് ചിറ്റാടി സ്വദേശി 29കാരി, അഞ്ചരക്കണ്ടി സ്വദേശി 32കാരന്‍, പാനൂര്‍ പുളിയമ്പ്രം സ്വദേശി 48കാരി, മൂരിയാട് സ്വദേശി 28കാരന്‍, കര്‍ണാടകയില്‍ നിന്ന് എത്തിയ ആലക്കോട് സ്വദേശി 32കാരന്‍, മാലൂര്‍ സ്വദേശി 47കാരന്‍, ഡല്‍ഹിയില്‍ നിന്ന് എഐ 425 വിമാനത്തില്‍ കണ്ണൂരിലെത്തിയ പേരാവൂര്‍ സ്വദേശി 34കാരന്‍ എന്നിവരാണ് രോഗം സ്ഥിരീകരിച്ച ഇതര സംസ്ഥാനത്ത് നിന്നെത്തിയവര്‍.

ബത്തേരിയിലെ മലബാര്‍ ട്രേഡിങ്ങ് ക്ലസ്റ്ററില്‍പ്പെട്ട വേങ്ങാട് സ്വദേശി 37കാരന്‍, ഇരിട്ടി സ്വദേശി 39കാരന്‍, വിളക്കോട് സ്വദേശി 33കാരന്‍, വാരം സ്വദേശി 33കാരന്‍ (മൂന്നു പേരും ബത്തേരിയില്‍ താമസം) എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു. പയ്യന്നൂര്‍ സ്വദേശി 23കാരന്‍, കരിവെള്ളൂര്‍ സ്വദേശി 23കാരി, കൂടാളി സ്വദേശി 27കാരന്‍, തളിപ്പറമ്പ് പുഷ്പഗിരി സ്വദേശി 24കാരന്‍, ആന്തൂര്‍ നണിച്ചേരി സ്വദേശി 37കാരന്‍, മെരുവമ്പായി സ്വദേശി 18കാരന്‍, കുന്നോത്ത്പറമ്പ് തൂവക്കുന്ന് സ്വദേശികളായ 51കാരി, 28കാരന്‍, പന്ന്യന്നൂര്‍ ചമ്പാട് സ്വദേശി 37കാരന്‍, വായന്തോട് സ്വദേശി 21കാരന്‍, മാടായി സ്വദേശികളായ 40കാരി, 45 ദിവസം പ്രായമായ പെണ്‍കുട്ടി, മട്ടന്നൂര്‍ സ്വദേശി 47കാരി, ചിറക്കല്‍ സ്വദേശികളായ 14കാരന്‍, 38കാരി, 20കാരി, പാനുണ്ട സ്വദേശി ഒമ്പത് വയസുകാരന്‍, പള്ളിപ്പുറം സ്വദേശി 47കാരി, അഴീക്കല്‍ സ്വദേശി 46കാരന്‍, ചെറുപുഴ സ്വദേശി 32കാരി, തില്ലങ്കേരി സ്വദേശി 48കാരി, പിണറായി സ്വദേശി 67കാരി, കോട്ടയം മലബാര്‍ സ്വദേശി 27കാരന്‍, ധര്‍മ്മടം സ്വദേശി 62കാരന്‍, മാങ്ങാട്ടിടം സ്വദേശി 43കാരി, കണ്ണൂര്‍ സിറ്റിയില്‍ ഐസ് പ്ലാന്‍റ് ജീവനക്കാരനായ ഉത്തര്‍പ്രദേശ് സ്വദേശിയായ 38കാരന്‍ എന്നിവര്‍ക്കാണ് സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചത്.

ഒരു ഡിഎസ്‌സി ഉദ്യോഗസ്ഥനും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ അനസ്‌തേഷ്യ ടെക്‌നീഷ്യന്‍ കടന്നപ്പള്ളി സ്വദേശിയായ 21കാരനുമാണ് രോഗം സ്ഥിരീകരിച്ച മറ്റുള്ളവര്‍. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1205 ആയി. ഇതില്‍ 687 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. 64 പേര്‍ ഇന്നാണ് രോഗമുക്തി നേടി വീടുകളിലേക്ക് മടങ്ങിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.