കണ്ണൂർ: കൊവിഡ് സംശയിച്ച് ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം197 ആയി. ഇവരില്‍ 50 പേര്‍ ആശുപത്രിയിലും 147 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കണ്ണൂര്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 33 പേരും കൊവിഡ് ട്രീറ്റ്‌മെൻ്റ് സെൻ്ററില്‍ 15 പേരും തലശേരി ജനറല്‍ ആശുപത്രിയില്‍ രണ്ടുപേരുമാണ് നിരീക്ഷണത്തിലുള്ളത്.
കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ രോഗികളെല്ലാം ആശുപത്രി വിട്ടു. ഇതുവരെ 4252 സാംപിളുകള്‍ പരിശോധനക്ക് അയച്ചതില്‍ 4139 എണ്ണത്തിൻ്റെ ഫലം വന്നു. ഇതില്‍ 3905 എണ്ണം നെഗറ്റീവാണ്. 113 എണ്ണത്തിൻ്റെ ഫലം ലഭിക്കാനുണ്ട്. തുടര്‍ പരിശോധനയില്‍ പോസിറ്റീവ് ആയത് 127 സാമ്പിളുകളാണ്.