കണ്ണൂർ : കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ പരിശോധനയ്ക്കിടെ 186 ലിറ്റർ കർണാടക മദ്യം എക്സൈസ് പിടികൂടി. ബാംഗ്ലൂരിൽ നിന്നും മീൻ ഇറക്കി തിരിച്ചുവരികയായിരുന്ന കോഴിക്കോട് രജിസ്ട്രേഷനിലുള്ള മിനി ലോറിയിൽ നിന്നാണ് മദ്യം കണ്ടെടുത്തത്. സംഭവത്തില്‍ തലശ്ശേരി സ്വദേശി ആശിഫിനെ (25) എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
കേരളത്തിലെ ലോക്ക്ഡൗൺ സാഹചര്യം മുതലെടുത്ത് വൻ ലാഭം ലക്ഷ്യമിട്ടാണ് പ്രതി മദ്യം കടത്തിയതെന്ന് എക്സൈസ് അറിയിച്ചു. ഇൻസ്പെക്ടർ അനീഷ് കെ.എ, പ്രിവന്‍റീവ് ഓഫീസർ ഷനിൽ കുമാർ, സിവിൽ എക്സൈസ് ഓഫിസറായ റിജുൻ സി വി എന്നിവരുടെ നേതൃത്വത്തിലാണ് മദ്യം പിടികൂടിയത്. ആശിഫിനെ മട്ടന്നൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ALSO READ: പാലക്കാട് അച്ഛൻ മകനെ കൊലപ്പെടുത്തി; കൊലപാതകം മദ്യലഹരിയിലെന്ന് സംശയം
ലോക്ക്ഡൗണിൽ കേരളത്തിലെ മദ്യശാലകൾ അടഞ്ഞുകിടക്കുന്ന സാഹചര്യം മുതലെടുത്ത് അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള മദ്യക്കടത്ത് തകൃതിയാണ്. ഈ സാഹചര്യത്തില്‍ പരിശോധന ശക്തമാക്കുമെന്ന് എക്സൈസ് അറിയിച്ചു.