കണ്ണൂര്‍: ചടുലമായ പദചലനവും മെയ് വഴക്കവും ആവശ്യമായ കതിവനൂർ വീരൻ തെയ്യത്തിൻ്റെ തിടങ്ങൽ തോറ്റം കെട്ടിയാടി പതിനൊന്നുകാരൻ. മാതമംഗലം പരവൂർ സ്വദേശികളായ രമേശിൻ്റെയും സുനിതയുടെയും മകനായ സാരംഗാണ് കഴിഞ്ഞ ദിവസം തൃക്കരിപ്പൂര്‍ ഈയ്യക്കാട് ശ്രീ കതിവനൂർ വീരൻ ദേവസ്ഥാനത്ത് തിടങ്ങല്‍ തോറ്റം കെട്ടിയാടിയത്. സാരംഗിന്‍റെ അസാധാരണമായ പ്രകടനത്തെ നിരവധി പേരാണ് പ്രശംസിച്ചത്.
പയറ്റുമുറകൾ അവതരിപ്പിയ്ക്കുന്ന ഒരു തെയ്യമാണ് കതിവനൂർ വീരൻ. തിടങ്ങല്‍ തോറ്റം, വലിയ തോറ്റം, തെയ്യം എന്നിങ്ങനെ അവതരണത്തിന് മൂന്ന് ഘട്ടങ്ങളുണ്ട്. ഇതില്‍ തിടങ്ങൽ തോറ്റം കെട്ടാൻ അസാധാരണ മെയ്‌വഴക്കം ആവശ്യമാണ്.
രാത്രിയിലോ പുലര്‍ച്ചെയോ ആണ് സാധാരണയായി തെയ്യം കെട്ടിയാടുന്നത്. സതീശൻ പറവൂരാണ് സാരംഗിന്‍റെ ഗുരു.