ഇടുക്കി: പ്രകൃതി രമണീയമായ പ്രദേശങ്ങളാൽ സമ്പന്നമാണ് മലയോര ജില്ലയായ ഇടുക്കി. എന്നാൽ ഓരോ ദിവസവും വളരുന്ന മനുഷ്യന്‍റെ സ്വാർഥ താത്‌പര്യത്തിനനുസരിച്ച് നിരവധി ഭൂമാഫിയകൾ ഈ പ്രദേശങ്ങളെ ചൂഷണം ചെയ്‌തു കൊണ്ടിരിക്കുകയാണ്.
പ്രളയം, മലയിടിച്ചിൽ തുടങ്ങി നിരവധി രൂപങ്ങളിൽ പ്രകൃതി തന്‍റെ പ്രതിഷേധം അറിയിക്കാൻ തുടങ്ങിയിട്ടും ഭൂമാഫിയകൾ ചൂഷണം തുടർന്നു കൊണ്ടിരിക്കുകയാണ്. ജില്ലയിലെ ഉള്‍ഗ്രാമങ്ങളിലെ പ്രകൃതി മനോഹരമായ പ്രദേശങ്ങള്‍ റിസോര്‍ട്ട്, ഭൂമാഫിയാകള്‍ കയ്യടക്കുന്നതിനെതിരെ പ്രതിഷേധവുമായി ജില്ലയിലെ വിവിധ യുവജന സംഘനകളും രംഗത്തെത്തി തുടങ്ങി.
ഏറ്റവും ഒടുവിൽ സേനാപതി സ്വര്‍ഗം മേട്ടിൽ നടത്തിയ കൈയേറ്റത്തിന് ഉദ്യോഗസ്ഥ ഒത്താശയുണ്ടെന്നും അതുകൊണ്ട് തന്നെ ഇതുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം നടത്തണമെന്നുമാണ് യൂത്ത് ഫ്രണ്ട് (ജെ) ജില്ലാ പ്രസിഡന്‍റ് റ്റിന്‍സ് ജെയിംസിന്‍റെ ആവശ്യം.
സ്വര്‍ഗ്ഗം മേട്ടിലെ കൈയേറ്റത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പ്രദേശത്ത് പട്ടയമടക്കം ആരെങ്കിലും കൈവശപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് റദ്ദാക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും റവന്യൂ വകുപ്പ് വ്യക്തമാക്കിയിരിക്കുന്നു