ഇടുക്കി: പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ മാസ്ക്കുകൾ നൽകി യൂത്ത് കോൺഗ്രസ്. സംസ്ഥാന ജനറൽ സെക്രട്ടറി കെ എസ് അരുണിൻ്റെ നേതൃത്വത്തിലാണ് വിതരണം. ഉടുമ്പൻചോല മണ്ഡലത്തിലെ രാജാക്കാട് സാമൂഹിക കേന്ദ്രം ഉൾപ്പെടെ അഞ്ച് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ രണ്ടായിരത്തി അഞ്ഞൂറോളം മാസ്‌കുകൾ സൗജന്യമായി എത്തിച്ച് നൽകി.
ഇടുക്കി ജില്ലയില്‍ 12 പേർ നിലവിൽ ചികിത്സയിൽ കഴിയുന്നതിന് പുറമെ 397 പരിശോധനാ ഫലങ്ങൾ വരാനുമുണ്ട്. രോഗ വ്യാപന സാധ്യതകൾ ഇപ്പോഴും നിലനിൽക്കുന്ന സാഹചര്യത്തിലാണ് വിവിധ ചുറ്റുപാടുകളിൽ ജോലിചെയ്യുന്ന ആരോഗ്യപ്രവർത്തകർക്ക് മാസ്ക്കുകൾ നൽകിയത്.
ശാന്തൻപാറ, രാജകുമാരി, സേനാപതി, ഉടുമ്പൻചോല ഗ്രാമപഞ്ചായത്തുകളിലെ പി എച്ച് സികളിലും, രാജാക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലും 500 മാസ്‌കുകൾ വീതം നൽകി. വരും ദിവസങ്ങളിൽ ബാക്കി പിഎച്ച്സികളിലും മാസ്‌കുകൾ എത്തിച്ച് നൽകുമെന്ന് യൂത്ത് കോൺഗ്രസ് അറിയിച്ചു.