ഇടുക്കി : യൂത്ത് കോണ്‍ഗ്രസ് ദേവികുളം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ യൂത്ത് കെയര്‍ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കി. കൊവിഡ് ബാധിതരായവര്‍ക്ക് ഭക്ഷണവും മരുന്നും എത്തിക്കുക, രോഗികളെ ആശുപത്രികളില്‍ എത്തിക്കുക തുടങ്ങി പ്രവര്‍ത്തനങ്ങളാണ് നടത്തുക.
also read: അതിഥി തൊഴിലാളികൾക്കുള്ള കൊവിഡ് പരിശോധനക്ക് തുടക്കമായി
ഇതിന്‍റെ ഭാഗമായി അടിമാലി മേഖലയില്‍ കൂടുതല്‍ വാഹനങ്ങള്‍ ക്രമീകരിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി ടിഎസ് സിദ്ധിഖ് വാഹനങ്ങളുടെ താക്കോല്‍ദാനം നിര്‍വഹിച്ചു. കോണ്‍ഗ്രസ് അടിമാലി ബ്ലോക്ക് പ്രസിഡന്‍റ് ജോര്‍ജ് തോമസ് ഉദ്ഘാടനം ചെയ്തു. എംഎ അന്‍സാരി, കെ കൃഷ്ണമൂര്‍ത്തി, അനില്‍ കനകന്‍, ഷിന്‍സ് മാളിയേക്കല്‍, അജയ് എം എസ്, അമല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.