ETV Bharat / state

ലോക അധ്യാപക ദിനത്തില്‍ പഴയവിടുതി ഗവ. യു.പിക്ക് പുരസ്ക്കാര നിറവ് - അധ്യാപന രംഗത്തെ മാതൃക

ജവഹര്‍ ശ്രേഷ്ഠ വിദ്യാലയ പുരസ്‌ക്കാരമാണ് സ്കൂളിലെ പ്രധാനാധ്യാപകന്‍ ജോയി ആന്‍ഡ്രൂസിനെ തേടിയെത്തിയത്

പഴയവിടുതി ഗവ. യു.പി
author img

By

Published : Oct 5, 2019, 9:31 PM IST

Updated : Oct 5, 2019, 10:09 PM IST

ഇടുക്കി: ഒരു ലോക അധ്യാപക ദിനംകൂടി കടന്നുപോകുമ്പോള്‍ പുരസ്‌കാര നിറവിലാണ് സംസ്ഥാനത്തെ മികച്ച സര്‍ക്കാര്‍ വിദ്യാലയങ്ങളിലൊന്നായ ഇടുക്കി പഴയവിടുതി ഗവ. യു.പി. സ്കൂളിലെ പ്രധാനാധ്യാപകന്‍ ജോയി ആന്‍ഡ്രൂസ്. ജവഹര്‍ ശ്രേഷ്ഠ വിദ്യാലയ പുരസ്‌ക്കാരമാണ് കുട്ടികളുടെ കൂട്ടുകാരനായ ജോയി ആന്‍ഡ്രൂസിനെ തേടിയെത്തിയത്. വിദ്യാലത്തിന്‍റെ പുരോഗതിയും വിദ്യാര്‍ഥികളുടെ ഉന്നമനവും ലക്ഷ്യമിട്ട് നടത്തിയ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് പുരസ്‌കാരം. വരുന്ന പന്ത്രണ്ടിന് തൊടുപുഴയില്‍ നടക്കുന്ന ചടങ്ങില്‍ ഡീന്‍കുര്യാക്കോസ് എം പിയില്‍ നിന്നും ഏറ്റുവാങ്ങും.

ജവഹര്‍ ശ്രേഷ്ഠ വിദ്യാലയ പുരസ്‌ക്കാരം ഇടുക്കി പഴയവിടുതി ഗവ. യു.പിയിലെ പ്രധാനാധ്യാപകന്‍ ജോയി ആന്‍ഡ്രൂസിന്.
ഒരുകാലത്ത് അടച്ചുപൂട്ടല്‍ ഭീഷണിയിലായിരുന്ന ഹൈറേഞ്ചിലെ ഈ ആദ്യകാല വിദ്യാലയത്തെ സംസ്ഥാനത്തെ മികച്ച സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒന്നാക്കി മാറ്റുന്നതിന് മുഖ്യ പങ്ക് വഹിച്ചത് ഈ പ്രധാന അധ്യാപകനാണ്. പാഠ്യേതര വിഷയങ്ങളിലൂടെ വിദ്യാർഥികളെ സാമൂഹ്യ പ്രതിബദ്ധത ഉള്ളവരാക്കി മാറ്റുന്നതിനും കൃഷിപാഠങ്ങൾ കുട്ടികള്‍ക്ക് പകര്‍ന്നുനല്‍കുന്നതിനും ഈ അധ്യാപകന്‍റെ ഭാഗത്ത് നിന്നും നിരവധി ശ്രമങ്ങളാണ് നടന്നത്. അധ്യാപകരേയും മാതാപിതാക്കളെയും വിദ്യാര്‍ഥികളെയും ഒരുമിച്ച് നിര്‍ത്തി നടത്തുന്ന ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതിന് മുമ്പും നിരവധി പുരസ്‌ക്കാരങ്ങള്‍ ജോയി ആന്‍ഡ്രൂസിനെ തേടി എത്തിയിട്ടുണ്ട്. ജൈവ പച്ചക്കറി കൃഷിയില്‍ സംസ്ഥാനത്തെ ഏറ്റവും മികച്ച സ്‌കൂളിനുള്ള അവാര്‍ഡും, ഏറ്റവും മികച്ച സ്ഥാപന മേധാവിക്കുള്ള പുരസ്‌ക്കാരവും കഴിഞ്ഞ വര്‍ഷം ലഭിച്ചിരുന്നു. അധ്യാപന രംഗത്തെ മാതൃകയായ ജോയി ആന്‍ഡ്രൂസിന് ലഭിച്ച പുരസ്‌ക്കാരത്തിന്റെ തിളക്കത്തില്‍ ഏറെ സന്തോഷത്തിലാണ് ഈ വിദ്യാലയം.

Intro:ഒരു ലോക അധ്യാപക ദിനംകൂടി കടന്നുപോകുമ്പോള്‍ പുരസ്‌കാര നിറവിലാണ് സംസ്ഥാനത്തെ മികച്ച സര്‍ക്കാര്‍ വിദ്യാലയങ്ങളിലൊന്നായ ഇടുക്കി പഴയവിടുതി ഗവ. യു പി സികൂളിലെ പ്രധാന അധ്യാപകന്‍ ജോയി ആന്‍ഡ്രൂസ്. ജവഹര്‍ ശ്രേഷ്ഠ വിദ്യാലയ പുരസ്‌ക്കാരമാണ് കുട്ടികളുടെ കൂട്ടുകാരനായ ജോയി ആന്‍ഡ്രൂസിനെ തേടിയെത്തിയത്.Body:ഒരുകാലത്ത് അടച്ചുപൂട്ടല്‍ ഭീഷണിയിലായിരുന്ന ഹൈറേഞ്ചിലെ ആദ്യകാല വിദ്യാലയമായ പഴയവിടുതി ഗവ. യു പി സ്‌കൂളിനെ സംസ്ഥാനത്തെ മികച്ച സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒന്നാക്കി മാറ്റുന്നതിന് മുഖ്യ പങ്ക് വഹിച്ച വ്യക്തിയാണ് പ്രധാന അധ്യാപകനായ ജോയി ആന്‍ഡ്രൂസ്. പഠനനത്തിനൊപ്പം കുട്ടികളില്‍ പാഠ്യേതര വിഷയങ്ങളിലൂടെ സാമൂഹ്യ പ്രതിബദ്ധതതയുള്ളവരാക്കി മാറ്റുന്നതിനും കൃഷിയുടെ അനുഭവ പാഠം കുട്ടികള്‍ക്ക് പകര്‍ന്ന് നല്‍കുന്നതിനും അധ്യാപകരേയും മാതാപിതാക്കളെയും വിദ്യാര്‍ത്ഥികളെയും കൂട്ടായി നിര്‍ത്തി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഇതിന് മുമ്പും ഈ അദ്ധ്യാപകനെ തേടി നിരവധി പുരസ്‌ക്കാരങ്ങള്‍ എത്തിയിട്ടുണ്ട്. ജൈവ പച്ചക്കറി കൃഷിയില്‍ സംസ്ഥാനത്തെ ഏറ്റവും മികച്ച സ്‌കൂളിനുള്ള അവാര്‍ഡും, ഏറ്റവും മികച്ച സ്ഥാപന മേധാവിക്കുള്ള പുരസ്‌ക്കാരവും കഴിഞ്ഞ വര്‍ഷം ലഭിച്ചിരുന്നു. അധ്യാപന രംഗത്ത് മാതൃകയായി നിന്ന് പ്രവര്‍ത്തിക്കുന്ന ജോയി ആന്‍ഡ്രൂസിന് ലഭിച്ച പുരസ്‌ക്കാരത്തിന്റെ തിളക്കത്തിലും സന്തോഷത്തിലുമാണ് പഴയവിടുതി ഗവ. യു പി സ്‌കൂള്‍.

ബൈറ്റ്..ജോഷി തോമസ്..അധ്യാപകന്‍..പഴയവിടുതി ഗവ. യു പി സ്‌കൂള്‍.Conclusion:വിദ്യാലത്തിന്റെ പുരോഗതിയും വിദ്യാര്‍ത്ഥികളുടെ ഉന്നമനവും ലക്ഷ്യം നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത് നല്‍കിയിരിക്കുന്ന പുരസ്‌കാരം. വരുന്ന പന്ത്രണ്ടിന് തൊടുപുഴയില്‍ നടക്കുന്ന ചടങ്ങില്‍വച്ച് ഇടുക്കി എം പി അഡ്വ. ഡീന്‍കുര്യാക്കോസില്‍ നിന്നും ഏറ്റുവാങ്ങും
Last Updated : Oct 5, 2019, 10:09 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.