ETV Bharat / state

യാത്രാമധ്യേ ഇതര സംസ്ഥാന സ്വദേശിനിയ്‌ക്ക് 108 ആംബുലന്‍സില്‍ സുഖപ്രസവം - സുഖപ്രസവം

ഇടുക്കി രാജാക്കാട് ആനപ്പാറയില്‍ താമസിക്കുന്ന മധ്യപ്രദേശ് ലംസാര സ്വദേശിനി ഹേമാവതിയാണ് ആംബുലന്‍സില്‍ പ്രസവിച്ചത്.

woman gave birth in ambulance  hospital  ഇതര സംസ്ഥാന സ്വദേശിനി  സ്വദേശിനി  സുഖപ്രസവം  ഇടുക്കി വാര്‍ത്ത
യാത്രാമധ്യേ ഇതര സംസ്ഥാന സ്വദേശിനിയ്‌ക്ക് 108 ആംബുലന്‍സില്‍ സുഖപ്രസവം
author img

By

Published : Oct 20, 2021, 9:38 PM IST

ഇടുക്കി: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ഇതരസംസ്ഥാന തൊഴിലാളിയായ യുവതിയ്ക്ക്‌ കനിവ് 108 ആംബുലന്‍സിനുള്ളില്‍ സുഖപ്രസവം. ഇടുക്കി രാജാക്കാട് ആനപ്പാറയില്‍ താമസിക്കുന്ന മധ്യപ്രദേശ് ലംസാര സ്വദേശിനിയും ടീകാമിന്‍റെ ഭാര്യയുമായ ഹേമാവതി (31) ആണ് ആംബുലന്‍സിനുള്ളില്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. അടിമാലി താലൂക്ക് ആശുപത്രിയില്‍ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

കൃത്യമായ ഇടപെടലിലൂടെ അമ്മയുടേയും കുഞ്ഞിന്‍റേയും ജീവന്‍ രക്ഷിച്ച കനിവ് 108 ആംബുലന്‍സ് ജീവനക്കാരെ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അഭിനന്ദിച്ചു. ചൊവ്വാഴ്ച രാത്രി 10.30 നാണ് സംഭവം. ഹേമാവതിക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പ്രദേശത്തെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിനെ ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ ആംബുലന്‍സിന്‍റെ സേവനം തേടി.

കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള നിര്‍ദേശാനുസരണം ഉടന്‍ തന്നെ രാജാക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ആംബുലന്‍സ് എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ ആഷ്‌ലി ജോസഫ്, പൈലറ്റ് മോന്‍സന്‍ പി സണ്ണി എന്നിവര്‍ സ്ഥലത്തേക്ക് തിരിച്ചു. സ്ഥലത്തെത്തി ആഷ്‌ലി ജോസഫ് പരിശോധന നടത്തി. തുടര്‍ന്ന് സജ്ജീകരണങ്ങള്‍ ഒരുക്കുകയും ഹേമാവതിയെ ആംബുലന്‍സിലേക്ക് മാറ്റുകയും ചെയ്‌തു.

ആഷ്‌ലിയുടെ പരിചരണത്തില്‍ രണ്ടാമത്തെ 'ആംബുലന്‍സ് പ്രസവം'

അടിമാലി താലൂക്ക് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ രാജാക്കാടുവച്ച് യുവതിയുടെ ആരോഗ്യനില വഷളായി. തുടര്‍ന്ന് സമീപത്ത് കണ്ട ഒരു ക്ലിനിക്കിലേക്ക് ആംബുലന്‍സ് കയറ്റി. എന്നാല്‍ ഡോക്‌ടര്‍ എത്തുന്നതിന് മുന്‍പ് തന്നെ ആംബുലന്‍സിനുള്ളില്‍ വച്ച് 11 മണിയോടെ ആഷ്‌ലിയുടെ പരിചരണത്തില്‍ ഹേമാവതി കുഞ്ഞിന് ജന്മം നല്‍കി.

തുടര്‍ന്ന്, സ്വകാര്യ ആശുപത്രിയിലെ ഡോ. ജയചന്ദ്രന്‍ അമ്മയ്ക്കും കുഞ്ഞിനും പ്രഥമ ശുശ്രൂഷ നല്‍കി. ശേഷം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആഷ്‌ലിയുടെ പരിചരണത്തില്‍ കനിവ് 108 ആംബുലന്‍സില്‍ നടക്കുന്ന രണ്ടാമത്തെ പ്രസവമാണിത്.

ALSO READ: പ്രകൃതിക്ഷോഭ സാധ്യത; പത്തനംതിട്ടയില്‍ ജനങ്ങളെ മാറ്റി പാര്‍പ്പിക്കാന്‍ ഉത്തരവ്‌

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.