ഇടുക്കി: ആനയിറങ്കൽ ജലാശയത്തിൽ തോട്ടം തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ആനയിറങ്കൽ സ്വദേശി വെള്ളത്തായിയുടെ (66) മൃതദേഹമാണ് കണ്ടെത്തിയത്. സ്റ്റീൽ പാത്രം ശരീരത്തിൽ കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കാൽവഴുതി ഡാമിലേക്ക് വീണതാവാമെന്നാണ് പ്രാഥമിക നിഗമനം.
ഇന്ന് രാവിലെ 6 മണിയോടെയാണ് മൃതദേഹം ആനയിറങ്കൽ ബോട്ടിങ്ങിന് സമീപം കണ്ടെത്തിയത്. രാവിലെ തോട്ടത്തിൽ പോയവരാണ് മൃതദേഹം കണ്ടത്. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന ഇവർ സഹോദരന്‍റെ ഇളയ മകൻ ജഗൻമോഹൻ്റെ കൂടെയാണ് താമസിച്ചിരുന്നത്. കാഴ്‌ച കുറവുള്ള ഇവർ വീട്ടുകാരോട് പറയാതെ ഇറങ്ങി നടക്കാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വെള്ളത്തായിയെ കാണാതായതിനെ തുടര്‍ന്ന് ഇന്നലെ വൈകീട്ട് ആറു മണി മുതൽ തിരച്ചിലിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Also read: പൊറ്റമ്മലില്‍ നിര്‍മാണത്തിനിടെ അപകടം: രണ്ട് തൊഴിലാളികള്‍ മരിച്ചു