ETV Bharat / state

ഇടുക്കി മലയോരമേഖലയിൽ കാട്ടുതീ പടരുന്നു, ഫയർ സ്റ്റേഷന്‍ വേണമെന്ന് ആവശ്യം - സ്വര്‍ഗം മേട് മലനിരകളിൽ കാട്ടുതീ

സ്വര്‍ഗം മേട് മലനിരകളിലും, കള്ളിമാലി വ്യൂ പോയിന്‍റ് മലനിരകളിലും കഴിഞ്ഞ ദിവസം തീ പടര്‍ന്ന് പുല്‍മേടുകള്‍ പൂര്‍ണ്ണമായി കത്തി നശിച്ചിരുന്നു.

Wildfires are rampant in the Idukki hills  Wildfires in idukki  ഇടുക്കി മലയോരമേഖലയിൽ വ്യാപാകമായി കാട്ടു തീ പടരുന്നു  ഇടുക്കിയിൽ കാട്ടു തീ  സ്വര്‍ഗം മേട് മലനിരകളിൽ കാട്ടുതീ  രാജാക്കാട് ഫയർ സ്റ്റേഷൻ വേണമെന്ന് ആവശ്യം
വേനല്‍ കനത്തു; ഇടുക്കി മലയോരമേഖലയിൽ വ്യാപാകമായി കാട്ടു തീ പടരുന്നു, ഫയർ സ്റ്റേഷന്‍ വേണമെന്ന് ആവശ്യം
author img

By

Published : Feb 13, 2022, 7:36 AM IST

ഇടുക്കി: വേനല്‍ കനത്തതോടെ ഇടുക്കി മലയോരമേഖലയിൽ കാട്ടുതീ പടരുന്നത് വ്യാപകമാകുന്നു. ഒരാഴ്‌ചക്കുള്ളിൽ നിരവധി മലനിരകളിലാണ് തീ പടര്‍ന്ന് കയറിയത്. ഹെക്ടർ കണക്കിന് പ്രദേശം കത്തി നശിച്ചു.

വേനല്‍ കനത്തു; ഇടുക്കി മലയോരമേഖലയിൽ വ്യാപാകമായി കാട്ടു തീ പടരുന്നു, ഫയർ സ്റ്റേഷന്‍ വേണമെന്ന് ആവശ്യം

കഴിഞ്ഞ ദിവസം വിനോദ സഞ്ചാര കേന്ദ്രമായ സ്വര്‍ഗം മേട് മലനിരകളിലും, കള്ളിമാലി വ്യൂ പോയിന്‍റ് മലനിരകളിലും തീ പടര്‍ന്ന് പുല്‍മേടുകള്‍ പൂര്‍ണ്ണമായി കത്തി നശിച്ചിരുന്നു. വേനല്‍ക്കാലത്ത് ഇടുക്കിയിലെ മലയോര മേഖല നേരിടുന്ന വലിയ വെല്ലുവിളിയാണ് കാട്ടുതീ. വരണ്ടുണങ്ങിക്കിടക്കുന്ന മലമോടുകളില്‍ തീ പടരുന്നത് കാര്‍ഷിക മേഖലയ്ക്കും തിരിച്ചടിയാണ്. ഏക്കർ കണക്കിന് കൃഷിയിടങ്ങള്‍ കത്തി നശിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

കഴിഞ്ഞ ദിവസം സ്വര്‍ഗ്ഗം മേട് മലനിയിലുണ്ടായ കാട്ടുതീയിലും കള്ളിമാലി വ്യൂ പോയിന്‍റിൽ ഉണ്ടായ തീ പിടിത്തത്തിലും ഹെക്‌ടർ കണക്കിന് പുല്‍മേടുകള്‍ കത്തി നശിച്ചു. രാജാക്കാട്, രാജകുമാരി, സേനാപതി, ശാന്തമ്പാറ, ബൈസണ്‍വാലി പഞ്ചായത്തുകളിലെ മലമേടുകളിൽ കാട്ടു തീ പടര്‍ന്നാല്‍ ഫയര്‍ ഫോഴ്‌സിന്‍റെ സേവനം ലഭിക്കുന്നത് മൂന്നാര്‍, അടിമാലി, നെടുങ്കണ്ടം എന്നിവടങ്ങളില്‍ നിന്നുമാണ്. എന്നാല്‍ ഇവിടെ നിന്നും ഈ മേഖലകളിലേയ്ക്ക് ഫയർ ഫോഴ്‌സ് എത്തണമെങ്കിൽ ഒരു മണിക്കൂറോളം സമയം വേണ്ടി വരും.

ഇത് വലിയ അപകടങ്ങൾക്ക് വഴിയൊരുക്കും. അതിനാൽ രാജാക്കാട് മേഖല കേന്ദ്രീകരിച്ച് ഫയര്‍ സ്റ്റേഷന്‍ വേണമെന്ന ആവശ്യമാണ് ഉയരുന്നത്.

ALSO READ: ഇടുക്കിയില്‍ അനുമതി കൂടാതെയുള്ള ഓഫ് റോഡ് ട്രക്കിങ് നിരോധിച്ചു

കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് ഇവിടെ ഫയര്‍ സ്റ്റേഷന്‍ അനുവദിച്ചുവെന്ന പ്രഖ്യാപനങ്ങള്‍ ഉണ്ടായിരുന്നെങ്കിലും തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. ഇത്തവണയും വേനല്‍ ആരംഭിച്ച ഘട്ടത്തില്‍ തന്നെ ആറോളം മലനിരകളില്‍ തീപിടിത്തുമുണ്ടായിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.