ETV Bharat / state

കാട്ടാന ശല്യം പ്രതിരോധിക്കാൻ മാങ്കുളം പഞ്ചായത്തിലെ ആനക്കുളത്ത് പണി കഴിപ്പിച്ച ആനവേലി നാശത്തിൻ്റെ വക്കിൽ - Elephant Fence at mankulam

മാങ്കുളത്തെ ആനവേലി നശിച്ചതോടെ പ്രദേശത്തേക്ക് വീണ്ടും കാട്ടാനകൾ എത്തുന്ന സാഹചര്യമാണുള്ളത്

കാട്ടാന ശല്യം  ആനവേലി  ആനവേലി നാശത്തിൻ്റെ വക്കിൽ  ആനക്കുളം ആനവേലി  കേരള വാർത്തകൾ  മലയാളം വാർത്തകൾ  മാങ്കുളം ആനവേലി  Wild elephant nuisance at mankulam  kerala news  malayalam news  Wild elephant nuisance  Elephant Fence at mankulam  Elephant Fence at aanakulam
മാങ്കുളത്ത് കാട്ടാന ശല്യം
author img

By

Published : Jan 8, 2023, 4:33 PM IST

ആനക്കുളം ആനവേലി നാശത്തിൻ്റെ വക്കിൽ

ഇടുക്കി: കാട്ടാന ശല്യം പ്രതിരോധിക്കാൻ മാങ്കുളം ഗ്രാമപഞ്ചായത്തിലെ ആനക്കുളത്ത് പണി കഴിപ്പിച്ച ആനവേലി നാശത്തിൻ്റെ വക്കിൽ. പലയിടത്തും വേലി തകർന്നതോടെ വേലിക്കിടയിലൂടെ നൂഴ്ന്ന് കാട്ടാനകൾ ജനവാസ കേന്ദ്രത്തിലേക്ക് പ്രവേശിക്കുന്ന സ്ഥിതിയുണ്ട്. വേലി കൊണ്ട് ഇപ്പോൾ വലിയ പ്രയോജനമില്ലാതായതോടെ പദ്ധതി പരാജയപ്പെടുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയെന്നും പ്രദേശവാസികൾ പറയുന്നു.

ഏതാനും വർഷങ്ങൾക്ക് മുമ്പായിരുന്നു കാട്ടാന ശല്യം പ്രതിരോധിക്കാൻ മാങ്കുളം ഗ്രാമപഞ്ചായത്തിലെ ആനക്കുളത്ത് ലക്ഷങ്ങൾ ചിലവഴിച്ച് വനാതിർത്തിയോട് ചേർന്ന് ആനവേലി നിർമിച്ചത്. തുടക്കത്തിൽ ആനവേലി മറികടന്ന് കാട്ടാനകൾ ജനവാസ മേഖലയിലേക്ക് പ്രവേശിക്കുന്നത് തടയാൻ സാധിച്ചിരുന്നുവെങ്കിലും നാളുകൾ പിന്നിട്ടതോടെ പദ്ധതിയുടെ ഫലപ്രാപ്‌തി കുറഞ്ഞുവെന്ന് പ്രദേശവാസികൾ പറയുന്നു. ഇരുമ്പു കേഡറുകൾ ഉറപ്പിച്ച് അതിൽ നീളത്തിൽ ബലവത്തായ വടം ഘടിപ്പിച്ചായിരുന്നു ആനവേലി തീർത്തിരുന്നത്. പഴക്കം കൊണ്ടും കൃത്യമായ അറ്റകുറ്റപ്പണികളുടെ അഭാവം കൊണ്ടും വേലി പലഭാഗത്തും തകർന്ന നിലയിലാണ്.

ആനവേലിക്കൊപ്പം കാട്ടാന ശല്യം രൂക്ഷമായ വല്യപാറക്കുട്ടി ഭാഗത്ത് ഫെൻസിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. കാവൽക്കാരെ നിയോഗിച്ചും കാട്ടാന ശല്യം നിയന്ത്രിക്കാൻ ശ്രമം നടത്തുന്നുണ്ട്. പക്ഷെ ഇവകൊണ്ടൊന്നും ഫലപ്രദമായ രീതിയിൽ കാട്ടാനകളെ ചെറുക്കാൻ ആവുന്നില്ലെന്ന പരാതി പ്രദേശവാസികൾക്കുണ്ട്.

ബൈക്കിൽ സഞ്ചരിച്ചിരുന്ന ദമ്പതികളെ ആനക്കുളത്ത് കാട്ടാന കുത്തി വീഴ്‌ത്തിയിട്ട് അധിക നാളുകളായില്ല. ലക്ഷങ്ങൾ ചിലവഴിച്ചിട്ടും കാട്ടാന ശല്യത്തിന് പരിഹാരമാവാത്തതിൻ്റെ അമർഷവും പ്രദേശത്തെ കർഷകർ പങ്കുവച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.