ഇടുക്കി: ഹൈറേഞ്ചില്‍ കാട്ടാന ശല്യം wild elephant attack in idukki രൂക്ഷമാകുന്നു. രാജകുമാരി ഗ്രാമപഞ്ചായത്തിലെ മുതുവാക്കുടി, വാതുക്കാപ്പ് മേഖലയില്‍ കാട്ടാനക്കൂട്ടം ഇറങ്ങി. ഞായറാഴ്‌ച രാത്രിയോടെ രണ്ട് കുട്ടിയാനകളടക്കം ഏഴ് കാട്ടാനകളാണ് എത്തിയത്. പ്രദേശത്ത് ഭീതി പരത്തിയ കാട്ടാനകൾ കൃഷിയിടങ്ങൾ നശിപ്പിച്ചു.
ജോയി പുത്തൻപുരയ്ക്കൽ, എൽദോസ് ചിറ്റേഴത്ത്, രാജു മൂഞ്ഞേലി എന്നിവരുടെ എലത്തോട്ടങ്ങളാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. വീടുകൾക്ക് സമീപം വരെ എത്തിയ കാട്ടാനക്കൂട്ടത്തെ നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് ശബ്‌ദമുണ്ടാക്കിയും പടക്കം പൊട്ടിച്ചും രാവിലെ പത്ത് മണിയോടെ വനമേഖലയിലേക്ക് ഓടിച്ചു വിട്ടു.
കാട്ടാനകള്‍ കടന്നു വന്ന ഏലത്തോട്ടങ്ങൾ ഭാഗികമായി നശിപ്പിക്കപ്പെട്ട അവസ്ഥയിലാണ്. മേഖലയിലെ ഏലത്തോട്ടങ്ങളിൽ പണികൾ നിർത്തിവച്ചു. ഏലക്ക വിളവെടുപ്പ് ജോലികളാണ് നടന്നു വന്നിരുന്നത്.
വാതുകാപ്പിന് സമീപ പ്രദേശങ്ങളില്‍ ആനകൾ എത്തിയിട്ടുണ്ടെങ്കിലും ഇവിടെ ആദ്യമായാണ് കാട്ടാനക്കൂട്ടം എത്തുന്നത്. ആനയിറങ്കൽ മേഖലയിൽ നിന്നാണ് കാട്ടാനക്കൂട്ടം എത്തിയത്. ജനവാസ മേഖലയിൽ കാട്ടാനകൾ എത്തിയതോടെ ആശങ്കയിലാണ് പ്രദേശവാസികള്‍.
Also read: മൂന്നാറിലെ എസ്റ്റേറ്റ് മേഖലയിൽ കാട്ടാന ശല്യം രൂക്ഷം; ആനപ്പേടിയിൽ തോട്ടം തൊഴിലാളികൾ