ഇടുക്കി: ജില്ലയിൽ വീണ്ടും അരിക്കൊമ്പന്‍റെ ആക്രമണം. മൂന്നു വീടുകൾ കാട്ടാന ഇടിച്ചു തകർത്തു. ശാന്തൻപാറ ചൂണ്ടലിൽ മാരിമുത്തു, ആറുമുഖം, രാമർ എന്നിവരുടെ വീടുകളാണ് കാട്ടാന തകർത്തത്. എലവും വാഴയും അടക്കമുള്ള കൃഷികളും കാട്ടാന നശിപ്പിച്ചു. വീട്ടിൽ ആളില്ലാതിരുന്നതിനാൽ അപകടം ഒഴിവായി.
വർഷങ്ങളായി കാട്ടാനശല്യം ഉണ്ടാകാതിരുന്ന പ്രദേശത്താണ് ഇപ്പോൾ അരിക്കൊമ്പൻ ഇറങ്ങി നാശം വിതയ്ക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. അതേസമയം, അരിക്കൊമ്പനെ മയക്കു വെടി വച്ച് പിടികൂടുവാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടിട്ടുണ്ടെങ്കിലും നടപടികൾ വേഗത്തിൽ ആക്കണമെന്നാണ് ജനപ്രതിനിധികൾ അടക്കം ആവശ്യപ്പെടുന്നത്.
കഴിഞ്ഞ രണ്ടാഴ്‌ചക്കുള്ളിൽ മേഖലയിൽ ആറോളം വീടുകളാണ് അരിക്കെമ്പൻ തകർത്തത്. 5 പേർക്ക് പരിക്കേറ്റു. ഏക്കറ് കണക്കിന് കൃഷിനാശവും സംഭവിച്ചിട്ടുണ്ട്.
Also read: അന്ത്യമില്ലാതെ കാട്ടാന ആക്രമണം; ചിന്നക്കനാല്‍ കോളനിയില്‍ ഒരു വീട് തകര്‍ത്തു