ETV Bharat / state

റേഷൻകടയും അങ്കണവാടിയും തകര്‍ത്ത് അരിമോഷണം: കാട്ടാന ശല്യത്തില്‍ പൊറുതിമുട്ടി ആനയിറങ്കല്‍ - ഇടുക്കി വാർത്ത

കഴിഞ്ഞ ഏഴ് മാസത്തിനിടയിൽ നാല് തവണയാണ് ആനയിറങ്കലിലെ റേഷൻ കട കാട്ടാന തകർത്തത്.

wild elephant attack idukki  idukki sathanpara panchayath  santhanpara wild elephant attack  anayirangal munnar wild elephant  ആനയിറങ്കൽ കാട്ടാന ആക്രമണം  ഇടുക്കി കാട്ടാന ആക്രമണം  മൂന്നാർ ശാന്തൻപാറ കാട്ടാന ആക്രമണം  കാട്ടാന ആക്രമണത്തിൽ പൊറുതിമുട്ടി  കാട്ടാന വീടുകൾ തകർത്തു  ഇടുക്കി വാർത്ത  idukki latest news
ആനയിറങ്കലിൽ കാട്ടാന ശല്യം രൂക്ഷം; പൊറുതിമുട്ടി ജനം
author img

By

Published : Aug 5, 2022, 10:25 AM IST

ഇടുക്കി: കാട്ടാന ആക്രമണത്തിൽ പൊറുതിമുട്ടി ആനയിറങ്കൽ നിവാസികൾ. കനത്ത കാറ്റും മഴയും തുടരുന്നതിനൊപ്പമാണ് ജില്ലയിൽ വന്യമൃഗ ശല്യവും രൂക്ഷമായിരിക്കുന്നത്. ശാന്തൻപാറ ഗ്രാമപഞ്ചായത്തിലെ ആനയിറങ്കലിലെ തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്ത് എത്തിയ കാട്ടാന വ്യാപക നഷ്‌ടമാണ് വരുത്തിയത്.

ആനയിറങ്കലിൽ കാട്ടാന ശല്യം രൂക്ഷം; പൊറുതിമുട്ടി ജനം

കഴിഞ്ഞ ദിവസം രാത്രിയിൽ എത്തിയ കാട്ടാന റേഷൻകടയും സമീപത്തെ അങ്കണവാടിയും തകർത്തു. ഈ വർഷം ഇത് നാലാം തവണയാണ് കാട്ടാന റേഷൻകട തകർക്കുന്നത്. അരി ഭക്ഷിക്കുന്നതിനു വേണ്ടിയാണ് തുടർച്ചായായി റേഷൻകട തകർക്കുന്നത്.

അടിക്കടി റേഷൻ കടയുടെ അറ്റകുറ്റപണികൾ നടത്തേണ്ടി വരുന്നത് വലിയ സാമ്പത്തിക നഷ്‌ടമാണ് ഉണ്ടാക്കുന്നതെന്ന് റേഷൻ കടയുടമ പറയുന്നു. ഭക്ഷ്യവസ്‌തുക്കൾ ആനയ്ക്ക് എടുക്കാൻ സാധിക്കാത്ത വിധം അടച്ചുറപ്പുള്ള കെട്ടിടത്തിലേക്ക് മാറ്റാനുള്ള സംവിധാനം വേണമെന്നും കെട്ടിടത്തിന് ചുറ്റും സോളാർ ഫെൻസിങ് തീർക്കണമെന്നും കടയുടമയുടമ ആവശ്യപ്പെടുന്നു.

തുടർച്ചായായി റേഷൻ വിതരണം തടസപ്പെടുന്നതും കാട്ടനയുടെ ആക്രമണവും നാട്ടുകാരെ ദുരിതത്തിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ മൂന്നാം തവണയാണ് അങ്കണവാടി കാട്ടാന തകർക്കുന്നത്. കാട്ടാന ഭീതിയിൽ ആശങ്കയോടെയാണ് ആനയിറങ്കലിലെ ജനങ്ങൾ ഓരോ ദിവസവും കഴിയുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.