ഇടുക്കി: ഇടുക്കി ഹൈറേഞ്ചിലെ വന്യ മൃഗ ശല്യത്തിന് പരിഹാരം കാണാന്‍ സർക്കാര്‍ ഇടപെടല്‍ വേണമെന്ന ആവശ്യം ശക്തമാക്കുന്നു. വന്യ മൃഗ ശല്യത്തിൽ കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്കുള്ള നഷ്‌ടപരിഹാരം വേഗത്തിലാക്കണമെന്നും ജനങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നുമാണ് ഹൈറേഞ്ച് സംരക്ഷണ സമതിയുടെ ആവശ്യം.
കഴിഞ്ഞ ദിവസം ഉടുമ്പൻചോല മേഖലയിൽ കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. ഇടുക്കി ഹൈറേഞ്ചില്‍ കുടിയേറ്റ കാലത്തുപോലും ഇല്ലാതിരുന്ന വന്യ മൃഗ ശല്യമാണ് ഇപ്പോളുള്ളതെന്നാണ് നാട്ടുകാർ പറയുന്നത്. കാട്ടാന, കാട്ടുപോത്ത്, പുലി, കാട്ടുപന്നി, കുരങ്ങ് തുടങ്ങിയ വന്യ മൃഗങ്ങള്‍ ജനവാസ മേഖലയില്‍ തമ്പടിച്ചിരിക്കുന്ന അവസ്ഥയാണുള്ളത്. ഇതിൽ കാട്ടാന ശല്യമാണ് ഏറ്റവും രൂക്ഷം.
Also read: ബ്ലാക്ക് ഫംഗസ് പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് മഹാരാഷ്ട്രയും
ഒറ്റതിരിഞ്ഞും കൂട്ടമായും എത്തുന്ന കാട്ടാനകൾ ഏക്കറ് കണക്കിന് കൃഷിയിടവും നിരവധി വീടുകളും തകര്‍ത്തു. കഴിഞ്ഞ ദിവസം ഉടുമ്പൻചോല മേഖലയിൽ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. മുപ്പത്തിയാറോളം മനുഷ്യ ജീവനുകളാണ് ഇതുവരെ ആനകളുടെ ആക്രമണത്തിൽ പൊലിഞ്ഞത്. ഏറ്റവും കൂടുതല്‍ ഭീതി പരുത്തന്നത് പുലിയുടെ സാന്നിധ്യമാണ്. മൂന്നാറിൻ്റെ വിവിധ മേഖലകളിലും വണ്ടിപ്പെരിയാറിലുമടക്കം പുലിയുടെ സ്ഥിരം സാന്നിധ്യമുണ്ട്. നിരവധി വളര്‍ത്തു മൃഗങ്ങളെയാണ് ഇവ കടിച്ചു കൊന്നത്.
കഴിഞ്ഞ ദിവസം വണ്ടിപ്പെരിയാര്‍ നെല്ലിമലയില്‍ ഇറങ്ങിയ പുലിയെ വനം വകുപ്പ് കൂട് വച്ച് പിടികൂടിയിരുന്നു. മൂന്നാറില്‍ പശുവിനെ സ്ഥിരമായി കൊന്ന് ഭക്ഷിച്ചിരുന്ന പുലിയെ കെണിവെച്ച് പിടിച്ചതിന് ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്‌തു. വന്യ മൃഗ സംരക്ഷണത്തിന് വനം വകുപ്പ് മുന്തിയ പരിഗണന നല്‍കുമ്പോൾ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നില്ലെന്നാണ് ആരോപണം. വർധിച്ച് വരുന്ന വന്യ മൃഗ ശല്യത്തിന് പരിഹാരം കാണുന്നതിനും കര്‍ഷകര്‍ക്ക് നഷ്‌ടപരിഹാരം നല്‍കുന്നതിനും സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്ന് ഹൈറേഞ്ച് സംരക്ഷണ സമതി ജനറല്‍ കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരക്കല്‍ ആവശ്യപ്പെട്ടു.
വന്യജീവി പ്രതിരോധത്തിനായി ഓരോ ബജറ്റിലും സർക്കാർ കോടികളാണ് നീക്കി വക്കുന്നത്. എന്നാല്‍ കാട്ടാന അടക്കമുള്ള വന്യ മൃഗങ്ങള്‍ കാടിറങ്ങുന്നത് തടയുന്നതിനായി സോളാര്‍ വേലികള്‍ നിര്‍മ്മിക്കുന്നതിനും സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നതിനും വനം വകുപ്പ് തയാറാകുന്നില്ലെന്നാണ് ആക്ഷേപം. വിഷയത്തില്‍ സര്‍ക്കാരിൻ്റെ അടിയന്തിര ഇടപെടല്‍ വേണണെന്നാണ് ഹൈറേഞ്ചിലെ കര്‍ഷകരുടെ ആവശ്യം.