ETV Bharat / state

കാട്ടാനശല്യം രൂക്ഷം: ഭീതിയോടെ മറയൂരും കാന്തല്ലൂരും - കാട്ടുമൃഗശല്യം : പൊലിയുന്നത് ഇടുക്കിയിലെ കൃഷിക്കാരുടെ സ്വപ്‌നങ്ങൾ

കാട്ടുമൃഗങ്ങള്‍ കൃഷി നശിപ്പിക്കുന്നതിനാല്‍ കര്‍ഷകര്‍ ദുരിതത്തിലായിരിക്കുകയാണ്.

കാട്ടുമൃഗശല്യം : പൊലിയുന്നത് ഇടുക്കിയിലെ കൃഷിക്കാരുടെ സ്വപ്‌നങ്ങൾ
author img

By

Published : Jul 28, 2019, 3:17 PM IST

Updated : Jul 28, 2019, 4:36 PM IST

ഇടുക്കി: കാട്ടാന ശല്യം രൂക്ഷമായതിനെ തുടർന്ന് ഇടുക്കി ജില്ലയിലെ മറയൂർ, കാന്തല്ലൂർ മേഖലകളിലെ കർഷകർ ഭീതിയില്‍. ഓണവിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയവരാണ് കാട്ടാനശല്യത്താല്‍ പൊറുതിമുട്ടുന്നത്. പുത്തൂര്‍, പെരുമല, കീഴാന്തൂര്‍, മറയൂർ, കാന്തല്ലൂര്‍ എന്നി ഗ്രാമങ്ങളിലെ കരിമ്പും വാഴയുമുള്‍പ്പെടെയുള്ള കൃഷി കാട്ടാനകള്‍ തിന്നു നശിപ്പിച്ചു. ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ നിന്നും കാരയൂര്‍ റിസര്‍വ് വഴി കാന്തല്ലൂര്‍ ഭാഗത്തെത്തിയ മുപ്പതോളം കാട്ടാനകളാണ് വ്യാപക നാശം സൃഷ്ടിക്കുന്നത്. കാട്ടാന കൃഷി നശിപ്പിക്കുന്നതോടെ കർഷകർ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്.

കാട്ടാനശല്യം രൂക്ഷം: ഭീതിയോടെ മറയൂരും കാന്തല്ലൂരും

പകല്‍മുഴുവന്‍ പണിയെടുത്ത ശേഷം രാത്രിയില്‍ കാട്ടാനകളെ തുരത്താന്‍ കര്‍ഷകര്‍ കാവലിരിക്കേണ്ട സാഹചര്യമാണ് ഉള്ളത്. ആനകളെ തുരത്താന്‍ ശ്രമിക്കുന്നതിനിടയില്‍ കര്‍ഷകര്‍ തലനാരിഴക്ക് രക്ഷപ്പെട്ട സംഭവവും പ്രദേശത്തുണ്ടായിട്ടുണ്ട്. അതേ സമയം കാട്ടാനശല്യത്തിന് അറുതി വരുത്താന്‍ വൈദ്യുതി വേലിയുള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനമൊരുക്കുമെന്നും കാട്ടാനകളെ വനത്തിലേക്ക് തുരത്താന്‍ വാച്ചര്‍മാരെ നിയമിക്കുമെന്നും മറയൂര്‍ ഡിഎഫ്ഒ അറിയിച്ചു.

Intro:കാട്ടുമൃഗശല്യത്താല്‍ പൊറുതി മുട്ടി മറയൂര്‍, കാന്തല്ലൂര്‍ നിവാസികള്‍.Body:പുത്തൂര്‍, പെരുമല, കീഴാന്തൂര്‍,കാന്തല്ലൂര്‍ തുടങ്ങി പല ഗ്രാമങ്ങളിലേയും കരിമ്പും വാഴയുമുള്‍പ്പെടെയുള്ള കൃഷികള്‍ കാട്ടാനകള്‍ തിന്നു നശിപ്പിച്ചു.ഓണവിപണി മുമ്പില്‍ കണ്ട് കൃഷിയിറക്കിയിരുന്ന പല വിളകളുമാണ് കാട്ടുമൃഗശല്യത്താല്‍ ഇല്ലാതായത്.ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ നിന്നും കാരയൂര്‍ റിസര്‍വ്വ് വഴി കാന്തല്ലൂര്‍ ഭാഗത്തെത്തിയിട്ടുള്ള കാട്ടാനകളാണ് വ്യാപക നാശം വിതച്ച് വരുന്നത്.പ്രതികൂല കാലവസ്ഥയോട് പടവെട്ടി മണ്ണില്‍ എന്തെങ്കിലുമൊന്ന് വിളയിച്ച് വരുമ്പോള്‍ കാട്ടുമൃഗാക്രമണത്തില്‍ പൊലിഞ്ഞ് പോകുന്നത് കര്‍ഷകര്‍ക്ക് കടുത്തമാനസിക സമ്മര്‍ദ്ദവും നിരാശയും നല്‍കുന്നു.

ബൈറ്റ്

രവി
കർഷകൻConclusion:പകല്‍മുഴുവന്‍ പണിയെടുത്ത ശേഷം രാത്രിയില്‍ കാട്ടാനകളെ തുരത്താന്‍ കര്‍ഷകര്‍ കാവലിരിക്കേണ്ടുന്ന സാഹചര്യവും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.ആനകളെ തുരത്താന്‍ ശ്രമിക്കുന്നതിനിടയില്‍ കര്‍ഷകര്‍ തലനാരിഴക്ക് രക്ഷപ്പെട്ട സംഭവും പ്രദേശത്തുണ്ടായിട്ടുണ്ട്.ജനവാസമേഖലയില്‍ ഇറങ്ങിയ മുപ്പതോളം കാട്ടാനകളാണ് കനത്ത നാശം വിതക്കുന്നത്.അതേ സമയം കാന്തല്ലൂര്‍ മേഖലയിലെ കാട്ടാനശല്യത്തിന് അറുതി വരുത്താന്‍ വനംവകുപ്പ് ഇടപെടല്‍ നടത്തുമെന്ന് മറയൂര്‍ ഡിഎഫ്ഒ അറിയിച്ചു.വൈദ്യുതി വേലിയുള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനമൊരുക്കാനും വനാതിര്‍ത്തിയില്‍ എത്തുന്ന കാട്ടാനകളെ തിരികെ വനത്തിലേക്ക് തന്നെ തുരത്താന്‍ വാച്ചര്‍മാരെ നിയമിക്കാനുമാണ് വനംവകുപ്പിന്റെ ആലോചന.

അഖിൽ വി ആർ
ദേവികുളം
Last Updated : Jul 28, 2019, 4:36 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.