ETV Bharat / state

കാട്ടുമൃഗശല്യത്തിൽ പൊറുതിമുട്ടി മാങ്കുളം കള്ളക്കൂട്ടി നിവാസികൾ - tribal area

പകൽ സമയത്ത് പോലും ആദിവാസികൾ പുറത്തിറങ്ങുന്നത് കാട്ടുമൃഗാക്രമണം ഭയന്ന്

കാട്ടുമൃഗശല്യത്തിൽ പൊറുതിമുട്ടി മാങ്കുളം കള്ളക്കൂട്ടി നിവാസികൾ
author img

By

Published : Jul 16, 2019, 9:01 AM IST

Updated : Jul 16, 2019, 7:30 PM IST

ഇടുക്കി: കാട്ടുമൃഗങ്ങളുടെ ആക്രമണത്തില്‍ പൊറുതിമുട്ടുകയാണ് ദേവികുളം താലൂക്കിലെ മാങ്കുളം കള്ളക്കൂട്ടി ആദിവാസി കോളനിയിലെ മുതുവാന്‍ കുടുംബങ്ങള്‍. ദിവസങ്ങള്‍ കഴിയുന്തോറും കള്ളക്കൂട്ടിയില്‍ കാട്ടുമൃഗങ്ങളുടെ ശല്യം ഏറി വരുന്നത് മുതുവാന്‍ കുടുംബങ്ങളുടെ ഉറക്കം കെടുത്തുകയാണ്. കപ്പ കൃഷിയും വാഴകൃഷിയുമാണ് കോളനിയിലെ പ്രധാന വരുമാന മാര്‍ഗങ്ങള്‍. കാട്ടുമൃഗങ്ങളുടെ ശല്യം ഏറിയതോടെ കൃഷിക്കായി മാത്രമല്ല, വിറക് ശേഖരിക്കാന്‍ പോലും പുറത്തിറങ്ങാനാകുന്നില്ലെന്ന് കോളനി നിവാസികള്‍ പറയുന്നു.

പകല്‍സമയത്ത് പോലും കാട്ടാനയും കാട്ടുപോത്തും കാട്ടുപന്നിയുമെല്ലാം കോളനിയിലൂടെ വിഹരിക്കുന്നു. മൃഗങ്ങള്‍ കോളനിക്ക് അകത്തേക്ക് പ്രവേശിക്കാതിരിക്കാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് വനംവകുപ്പ് തീര്‍ത്ത ഇരുമ്പുവേലി പൂര്‍ണമായും ഇല്ലാതായി കഴിഞ്ഞു. ഏതാനും നാളുകള്‍ക്ക് മുമ്പ് പ്രദേശത്തുണ്ടായ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. കോളനിക്ക് ചുറ്റും കിടങ്ങ് തീര്‍ത്താല്‍ കാട്ടുമൃഗങ്ങളെ ഒരു പരിധിവരെ പ്രതിരോധിക്കാം. വനംവകുപ്പ് വേലി സ്ഥാപിച്ചാലും അറ്റകുറ്റപ്പണികളുടെ അഭാവത്താല്‍ കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് തന്നെ അവ ഉപയോഗശൂന്യമായി തീരുന്നുവെന്നാണ് നാട്ടുകാരുടെ പരാതി.

Intro:കാട്ടുമൃഗശല്യത്തിൽ പൊറുതിമുട്ടി മാങ്കുളം കള്ളക്കൂട്ടി ആദിവാസി മേഖല.പകൽ സമയത്ത് പോലും ആദിവാസികൾ പുറത്തിറങ്ങുന്നത് കാട്ടുമൃഗാക്രമണം ഭയന്ന്.Body:കാട്ടുമൃഗാക്രമണത്തില്‍ പൊറുതിമുട്ടുകയാണ് ദേവികുളം താലൂക്കിലെ മാങ്കുളം കള്ളക്കൂടി ആദിവാസി കോളനിയിലെ മുതുവാന്‍ കുടുംബങ്ങള്‍.
ദിവസങ്ങള്‍ കഴിയുന്തോറും കള്ളക്കൂട്ടിയില്‍ കാട്ടുമൃഗങ്ങളുടെ ശല്യം ഏറി വരുന്നത് മുതുവാന്‍ കുടുംബങ്ങളുടെ ഉറക്കം കെടുത്തുന്നു.കപ്പ കൃഷിയും വാഴകൃഷിയുമാണ് കോളനിയിലെ പ്രധാന വരുമാന മാര്‍ഗ്ഗങ്ങള്‍.കാട്ടുമൃഗങ്ങളുടെ ശല്യം ഏറിയതോടെ കൃഷിക്കായി മാത്രമല്ല വിറക് ശേഖരിക്കാന്‍ പോലും തങ്ങള്‍ക്ക് പുറത്തിറങ്ങാനാകുന്നില്ലെന്ന് കോളനി നിവാസികള്‍ പറയുന്നു.

ബൈറ്റ്

ഗുരുസ്വാമി
പ്രദേശവാസിConclusion:കാട്ടനയും കാട്ടുപോത്തും കാട്ടുപന്നിയുമെല്ലാം കോളനിയിലൂടെ പകല്‍സമയത്ത് പോലും ഇഷ്ടവിഹാരം നടത്തുന്നു.മൃഗങ്ങള്‍ കോളനിക്കുള്ളിലേക്ക് പ്രവേശിക്കാതിരിക്കാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് വനംവകുപ്പ് തീര്‍ത്ത ഫെന്‍സിങ്ങ് പൂര്‍ണ്ണമായും ഇല്ലാതായി കഴിഞ്ഞു.ഏതാനും നാളുകള്‍ക്ക് മുമ്പ് പ്രദേശത്തുണ്ടായ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.കോളനിക്ക് ചുറ്റും കിടങ്ങ് തീര്‍ത്താല്‍ കാട്ടുമൃഗങ്ങളെ ഒരു പരിധിവരെ പ്രതിരോധിക്കാം.വനംവകുപ്പ് ഫെന്‍സിങ്ങ് സ്ഥാപിച്ചാലും അറ്റകുറ്റപ്പണികളുടെ അഭാവത്താല്‍ കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് തന്നെ അവ ഉപയോഗശൂന്യമായി തീരുന്നുവെന്ന പരാതിയും കോളനി നിവാസികള്‍ക്ക് ഉണ്ട്.

അഖിൽ വി ആർ
ദേവികുളം
Last Updated : Jul 16, 2019, 7:30 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.