ETV Bharat / state

അടിമാലിയില്‍ ആഴ്ച്ച ചന്ത വിജയകരമായി മുന്നേറുന്നു - idukki news

കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾ ഇടനിലക്കാരില്ലാതെ നേരിട്ട് വിപണിയിലെത്തിക്കാൻ ആഴ്ച്ച ചന്തയിലൂടെ സാധിക്കും

WEEKLY MARKET ADIMALY  അടിമാലിയില്‍ ആഴ്ച്ച ചന്ത  പച്ചക്കറി തൈ  അടിമാലി ഗ്രാമപഞ്ചായത്ത്  idukki news  ഇടുക്കി വാർത്തകൾ
അടിമാലിയില്‍ ആഴ്ച്ച ചന്ത വിജയകരമായി മുന്നേറുന്നു
author img

By

Published : Sep 11, 2020, 2:09 AM IST

ഇടുക്കി: അടിമാലി ഗ്രാമപഞ്ചായത്തിന്‍റെ നേത്യത്വത്തിൽ നടക്കുന്ന ആഴ്ച്ച ചന്ത വിജയകരമായി മുന്നേറുന്നു. കർഷകരുടെ മികച്ച പിന്തുണയാണ് ആഴ്ച്ച ചന്തക്ക് ലഭിക്കുന്നത്. ഈ ആഴ്ച്ച മുതൽ ചന്തയിൽ ഗ്രോബാഗുകളുടെയും പച്ചക്കറി തൈകളുടെയും വിൽപ്പന ആരംഭിച്ചു.

അടിമാലിയില്‍ ആഴ്ച്ച ചന്ത വിജയകരമായി മുന്നേറുന്നു

ഗ്രാമപഞ്ചായത്ത് പരിധിയിലെ കാർഷികമേഖലക്ക് കരുത്തുപകരാൻ ലക്ഷ്യമിട്ടായിരുന്നു അടിമാലി ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ ആഴ്ച്ച ചന്തക്ക് തുടക്കം കുറിച്ചത്. കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾ ഇടനിലക്കാരില്ലാതെ നേരിട്ട് വിപണിയിലെത്തിക്കാനും വിൽപ്പന നടത്താനും ആഴ്ച്ച ചന്തയിലൂടെ സാധിക്കും. ചന്തക്ക് മികച്ച പിന്തുണ ലഭിക്കുന്നതായി ഗ്രാമപഞ്ചായത്തംഗം ഇ.പി ജോർജ് പറഞ്ഞു. ഗ്രാമപഞ്ചായത്തംഗങ്ങളുടെയും പഞ്ചായത്ത് ജീവനക്കാരുടെയും നേതൃത്വത്തിലാണ് ആഴ്ച്ച ചന്തയുടെ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.