ഇടുക്കി: മുല്ലപ്പെരിയാർ ഡാമിൽ ആദ്യ മുന്നറിയിപ്പ് നൽകി തമിഴ്‌നാട്. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഇന്ന് (04.08.22) രാത്രി ഏഴ് മണിക്ക് 136 അടിയിലെത്തിയതിനാലാണ് ആദ്യ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഡാമിലെ ജലനിരപ്പ് ഉയരുന്നതിനാൽ വെള്ളിയാഴ്‌ച (05.08.22) രാവിലെ 10 മണി മുതൽ ജലം സ്‌പിൽവേയിലൂടെ പുറത്തേക്ക് ഒഴുക്കുന്നതിന് സാധ്യതയുണ്ടെന്നും പുറത്തേക്ക് ഒഴുക്കുന്ന ജലത്തിന്‍റെ അളവ് അപ്ഡേറ്റ് ചെയ്യുന്നതാണെന്നും തമിഴ്‌നാട് സർക്കാർ അറിയിച്ചു.
ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ തീരപ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്.