ഇടുക്കി : സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2396.04 അടി പിന്നിട്ടു. പദ്ധതി പ്രദേശത്ത് മഴ തുടരുന്നതിനാൽ ഡാമിലേക്ക് നീരൊഴുക്ക് ശക്തമാണ്. സംഭരണ ശേഷിയുടെ 91.92% വെള്ളമാണ് നിലവിൽ അണക്കെട്ടിൽ ഉള്ളത്.
അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിച്ച സാഹചര്യത്തിൽ ആദ്യത്തെ ജാഗ്രതാനിർദേശമായ ബ്ലൂ അലർട്ട് പുറപ്പെടുവിച്ചിരുന്നു. ജലനിരപ്പ് 2396.86 അടിയിലെത്തിയാൽ ഓറഞ്ച് അലർട്ടും 2397.86 അടിയിലെത്തിയാൽ റെഡ് അലർട്ടും നല്‍കും.
ALSO READ : കാഞ്ഞിരപ്പള്ളിയിൽ ഒഴുക്കിൽപ്പെട്ട 65 കാരിയുടെ മൃതദേഹം കണ്ടെത്തി
ഇടുക്കി അണക്കെട്ടിന്‍റെ പരമാവധി സംഭരണ ശേഷി 2408.5 അടിയാണ്. മേഖലയില്‍ മഴ തുടർന്നാൽ ഡാം തുറക്കേണ്ട സാഹചര്യത്തിലേക്ക് എത്തും. കല്ലാർകുട്ടി, ലോവർ പെരിയാർ, മാട്ടുപ്പെട്ടി, മലങ്കര, കല്ലാർ, കുണ്ടള അണക്കെട്ടുകൾ നേരത്തേ തുറന്നിരുന്നു.