ETV Bharat / state

കല്ലാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു; ആശങ്കയിൽ തീരദേശവാസികള്‍ - കല്ലാർ ഡാമിൽ ജലനിരപ്പ്

കഴിഞ്ഞ ഒന്നര മാസത്തിനിടെ മൂന്ന് തവണയാണ് തൂക്കുപാലം പാമ്പുമുക്കിലെ വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറിയത്.

Water level in Kallar Dam rises  കല്ലാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു  Kallar Dam  കല്ലാർ ഡാം  കല്ലാർ ഡാമിൽ ജലനിരപ്പ്  Water level in Kallar Dam
കല്ലാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു; ആശങ്കയിൽ തീരദേശവാസികള്‍
author img

By

Published : Nov 4, 2021, 8:54 PM IST

ഇടുക്കി: നെടുങ്കണ്ടം കല്ലാര്‍ ഡാമില്‍ തുടര്‍ച്ചയായി ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ തീരദേശവാസികള്‍ ആശങ്കയിൽ. കഴിഞ്ഞ ഒന്നര മാസത്തിനിടെ മൂന്ന് തവണയാണ് തൂക്കുപാലം പാമ്പുമുക്കിലെ വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറിയത്. ചെളിയും വെള്ളവും വീടുകളിലേയ്ക്ക് കയറുന്നതിനാല്‍ പല ഉപകരങ്ങളും ഉപയോഗ ശൂന്യമാകുന്ന അവസ്ഥയാണ് നിലവിൽ. വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറി ലക്ഷകണക്കിന് രൂപയുടെ നാശനഷ്‌ടമാണ് ഉണ്ടാകുന്നത്.

കല്ലാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു; ആശങ്കയിൽ തീരദേശവാസികള്‍

കഴിഞ്ഞ ദിവസം അതിശക്തമായ മഴയാണ് കരുണാപുരം ഗ്രാമപഞ്ചായത്തിലെ അതിര്‍ത്തി മേഖലകളായ രാമക്കല്‍മേട്, തൂക്കുപാലം, ചോറ്റുപാറ തുടങ്ങിയ പ്രദേശങ്ങളില്‍ പെയ്‌തത്. മഴയെ തുടർന്ന് ചോറ്റുപാറയില്‍ 60ഓളം കുടുംബങ്ങള്‍ ആശ്രയിച്ചിരുന്ന ഗ്രാമീണ പാതയിലെ പാലം തകര്‍ന്നു.

കൃഷിയിടങ്ങളിൽ മണ്ണും ചെളിയും കല്ലും കയറി വിളകളും നശിച്ചു. കുടിവെള്ള സ്രോതസുകളിലേയ്ക്കും ചെളി വെള്ളം ഇറങ്ങി ഉപയോഗ ശൂന്യമായി. പാമ്പുമുക്ക് സ്വദേശിയായ ചെല്ലമ്മയുടെ വീട്ടില്‍ വളര്‍ത്തിയിരുന്ന 21ഓളം കോഴികളും വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് ചത്തു.

ചോറ്റുപാറ ആര്‍പിഎം സ്‌കൂളിന് സമീപത്തെ പാലവും തകര്‍ന്നു. പ്രധാന പാത നിരവധി ഭാഗങ്ങളില്‍ ഇടിഞ്ഞു. രാമക്കല്‍മേട്ടില്‍ ഒരു വീട് പൂര്‍ണമായും തകര്‍ന്നു. വിള്ളലുകള്‍ രൂപപ്പെട്ട് നിരവധി വീടുകള്‍ അപകടാവസ്ഥയിലാണ്.

അതി ശക്തമായ മഴ പെയ്യുന്ന ദിവസങ്ങളില്‍ പരമാവധി സംഭരണ ശേഷിയിലേക്ക് എത്തുന്നതിന് മുന്‍പ് കല്ലാര്‍ ഡാമിന്‍റെ ഷട്ടറുകള്‍ ഉയര്‍ത്തിയാല്‍ തീര മേഖലയില്‍ വെള്ളം കയറുന്ന സാഹചര്യം ഇല്ലാതാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Also Read: ഇടുക്കി ജില്ലയിൽ ശക്തമായ മഴ; അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്നു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.