ETV Bharat / state

ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മാലിന്യപ്രശ്നം രൂക്ഷം

മാലിന്യസംസ്കരണത്തിന് വേണ്ട സംവിധാനങ്ങളില്ലാത്തതാണ് പ്രധാന കാരണം.പഞ്ചായത്ത് അധികൃതർ ഇടപെട്ട് വേണ്ട നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ

വിനോദസഞ്ചാരികളുടെ ഒഴുക്ക് വര്‍ധിച്ചതോടെ മാലിന്യപ്രശ്‌നം രൂക്ഷമാകുന്നു
author img

By

Published : Nov 5, 2019, 8:43 PM IST

ഇടുക്കി: പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ പൊന്മുടി എക്കോപോയിന്‍റ്, തൂക്കുപാലം എന്നിവിടങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുമിഞ്ഞുകൂടുന്നു. മലയോര മേഖലയിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക് വര്‍ധിച്ചതോടെയാണ് മാലിന്യപ്രശ്‌നവും രൂക്ഷമാകുന്നത്.

വിനോദസഞ്ചാരികളുടെ ഒഴുക്ക് വര്‍ധിച്ചതോടെ മാലിന്യപ്രശ്‌നം രൂക്ഷമാകുന്നു

ജില്ലയിലെ മിക്ക വിനോദസഞ്ചാര കേന്ദ്രങ്ങളിലും മാലിന്യ സംസ്‌കരണത്തിന് ആവശ്യമായ സംവിധാനങ്ങളില്ല. അതുകൊണ്ടുതന്നെ ഇവിടെയെത്തുന്ന വിനോദസഞ്ചാരികള്‍ ഉപേക്ഷിക്കുന്ന കുപ്പികളും മറ്റ് ഭക്ഷണാവശിഷ്‌ടങ്ങളും പരിസ്ഥിതിക്കും വെല്ലുവിളിയുയര്‍ത്തുകയാണ്.

മാലിന്യങ്ങൾ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പഞ്ചായത്ത് അധികൃതര്‍ വിഷയത്തില്‍ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇവിടെ സിസിടിവി സ്ഥാപിക്കണം എന്ന ആവശ്യവും ഉയർന്നുവരുന്നുണ്ട്.

Intro:ഇടുക്കിയിലെ മലയോര മേഖലയിലേക്ക് വിനോദ സഞ്ചാരികളുടെ കടന്നുവരവ് വര്‍ദ്ധിച്ചതോടെ മാലിന്യ പ്രശ്‌നവും രൂക്ഷമായിരിക്കുകയാണ്. പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ പൊന്മുടി എക്കോപോയിന്റ്, തൂക്കുപാലം എന്നിവടങ്ങളില്‍ വന്‍തോതിലാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുന്നുകൂടുന്നത്.
Body:കാര്‍ഷിക മേഖല കടുത്ത പ്രതിസന്ധി നേരിടുന്ന സമയത്ത് ഇടുക്കി ജില്ലയുടെ ഏക പ്രതീക്ഷ വിനോദ സഞ്ചാര മേഖലയാണ്. നിലവില്‍ ഉള്‍ഗ്രാമ പ്രദേശങ്ങളിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലടക്കം സഞ്ചാരികളുടെ കടന്നുവരവ് വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഏറ്റവും വലിയ പ്രതിസന്ധി മാലിന്യ പ്രശ്‌നമാണ്. ചെറുതും വലുതുമായ കേന്ദ്രങ്ങളില്‍ മാലിന്യ സംസ്‌ക്കരണത്തിന് വേണ്ട സംവിധാനങ്ങള്‍ ഇല്ലാത്തതിനാൽ ഇവിടെയെത്തുന്ന വിനോദ സഞ്ചാരകള്‍ ഉപേക്ഷിക്കുന്ന കുപ്പികളും മറ്റ് ഭക്ഷണാവശിഷ്ടങ്ങളും വന്‍തോതിലാണ് കുന്നുകൂടുന്നത്. വനമേഖലയായ പൊന്മുടി എക്കോ പോയിന്റിലും, തൂക്കുപാലത്തുമാണ് ഏറ്റവും കൂടുതല്‍ മാലിന്യം നിറയുന്നത്. ഇവിടെ വനം വകുപ്പ് ബോര്‍ഡ് സ്ഥാപിച്ചതല്ലാതെ മറ്റൊരു സംവിധാനവും ഒരുക്കിയിട്ടില്ല. മാലിന്യങ്ങൾ കുമിഞ്ഞു കൂടുന്ന സാഹചര്യത്തിൽ പഞ്ചായത്തും സര്‍ക്കാരും ഇടപെടണമെന്നാണ് നാട്ടുകാരുടെ അടക്കം ആവശ്യം.

ബൈറ്റ്...കെ എന്‍ രാജു...പൊതുപ്രവര്‍ത്തകന്‍..Conclusion:സഞ്ചാരികള്‍ക്ക് പുറമേ സമീപ പ്രദേശങ്ങളിൽ നിന്നും മാലിന്യങ്ങള്‍ ചാക്കില്‍കെട്ടിയും വിനോദസഞ്ചാര മേഖലകളിൽ ഉപേക്ഷിക്കുന്നുണ്ട്. പഞ്ചായത്തുകള്‍ അടിയന്തിരമായി ഇടപെട്ട് മാലിന്യ നിക്ഷേപകരെ കണ്ടെത്തുന്നതിന് സി സി ടി വി സ്ഥാപിക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെും പരിസ്ഥിതി പ്രവര്‍ ത്തകരുടേയും ആവശ്യം.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.