ETV Bharat / state

മാലിന്യ സംസ്‌കരണം പ്രതിസന്ധിയിൽ; വഴിയോരങ്ങൾ മാലിന്യക്കൂമ്പാരം

പ്രധാന വിനോദ സഞ്ചാര മേഖലകൂടിയായ ചിന്നക്കനാലില്‍ കൂടി മൂക്കുപൊത്താതെ കടന്നുപോകാന്‍ കഴിയാത്ത അവസ്ഥയാണ്. വഴിയോരങ്ങളും ടൗണും അടക്കമുള്ള എല്ലാ മേഖലകളിലും മാലിന്യം വന്‍തോതിലാണ് കുന്നുകൂടിയിരിക്കുന്നത്

Waste management in crisis in idukki  idukki waste  മാലിന്യ സംസ്‌കരണം പ്രതിസന്ധിയിൽ  ഇടുക്കി മാലിന്യം  ചിന്നക്കനാൽ വിലക്ക്  chinnakkanal vilakku
മാലിന്യ സംസ്‌കരണം പ്രതിസന്ധിയിൽ; മാലിന്യം നിറഞ്ഞ് വഴിയോരങ്ങൾ
author img

By

Published : Jan 13, 2021, 10:26 AM IST

Updated : Jan 13, 2021, 10:32 AM IST

ഇടുക്കി: മാലിന്യ സംസ്‌കരണത്തിന് സംവിധാനമില്ലാത്തതുമൂലം വഴിയോരങ്ങളും ടൗണും മാലിന്യങ്ങള്‍ കൊണ്ട് നിറയുന്നു. മാസങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യങ്ങള്‍ മഴ പെയ്‌തതോടെ അഴുകി ദുർഗന്ധം വമിക്കുകയാണ്. പ്രധാന വിനോദ സഞ്ചാര മേഖലകൂടിയായ ചിന്നക്കനാലില്‍ കൂടി മൂക്കുപൊത്താതെ കടന്നുപോകാന്‍ കഴിയാത്ത അവസ്ഥയാണ്. എല്ലാ മേഖലകളിലും മാലിന്യം വന്‍തോതിലാണ് കുന്നുകൂടിയിരിക്കുന്നത്. പഞ്ചായത്ത് സ്ഥാപിച്ച വേസ്റ്റ് ബിന്നുകള്‍ എല്ലാം നിറഞ്ഞിരിക്കുകയാണ്.

ചിന്നക്കനാലിലെ മാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് നാട്ടുകാര്‍

വഴിയരികിൽ കിടക്കുന്ന മാലിന്യങ്ങള്‍ മഴ പെയ്‌തതോടെ അഴുകി റോഡിലേക്കിറങ്ങി. ആരോഗ്യ-പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുന്ന തരത്തിലാണ് മാലിന്യങ്ങള്‍ കുന്നുകൂടിയിരിക്കുന്നത്. മാലിന്യ പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ഇതിനുമുമ്പ് പഞ്ചായത്ത് മാലിന്യങ്ങള്‍ ശേഖരിച്ച് ചിന്നക്കനാല്‍ വിലക്കിന് താഴ്വശത്തുള്ള കാട്ടില്‍ നിക്ഷേപിക്കുകയാണ് ചെയ്‌തിരുന്നത്. എന്നാല്‍ ഇത് വന്യമൃഗങ്ങള്‍ ഭക്ഷിക്കുന്ന അവസ്ഥയിലെത്തിയതോടെ വനത്തില്‍ മാലിന്യം നിക്ഷേപിക്കുന്നത് തടഞ്ഞ് വനം വകുപ്പ് നോട്ടീസ് നല്‍കി. ഇതോടെ ടൗണില്‍ നിന്നും മാലിന്യം നീക്കം ചെയ്യുന്നത് അവസാനിച്ചു. പഞ്ചായത്ത് ഇടപെട്ട് പ്രശ്‌നത്തിന് പരിഹാരം കാണാത്തതിൽ നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധവും ഉയരുന്നുണ്ട്.

Last Updated : Jan 13, 2021, 10:32 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.