ETV Bharat / state

ഇടുക്കിയില്‍ കടന്നല്‍ ആക്രമണം; അഞ്ച് തൊഴിലാളികള്‍ക്ക് പരുക്ക് - പേക്കാനം

എവിടി കമ്പനിയുടെ ഉടമസ്ഥതയിലുള്ള വണ്ടിപ്പെരിയാർ പേക്കാനം എസ്റ്റേറ്റിൽ കടന്നലിന്‍റെ ആക്രമണത്തിൽ അഞ്ച് തൊഴിലാളികൾക്ക് പരിക്ക്. ഏല കാടിനുള്ളിലെ കടന്നൽകൂട് പൊട്ടി കടന്നൽ ഇളകി തൊഴിലാളികളെ ആക്രമിക്കുകയായിരുന്നു

wasp attack  vandiperiyar pekkanam avt estate  pekkanam avt estate wasp attack  five workers got injured  five workers got injured in wasp attack  pekkanam avt bee attack  latest news today  latest news in idukki  എവിറ്റി കമ്പനിയുടെ ഉടമസ്ഥതയിലുള്ള  വണ്ടിപ്പെരിയാർ പേക്കാനം എസ്റ്റേറ്റിൽ  പേക്കാനം എസ്റ്റേറ്റിൽ കടന്നലിന്‍റെ ആക്രമണം  അഞ്ച് തൊഴിലാളികള്‍ക്ക് പരുക്ക്  എസ്റ്റേറ്റ് വക ഏല തോട്ടത്തിൽ  ഇടുക്കി കടന്നലാക്രമണം  ഇടുക്കി ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
എവിറ്റി കമ്പനിയുടെ ഉടമസ്ഥതയിലുള്ള വണ്ടിപ്പെരിയാർ പേക്കാനം എസ്റ്റേറ്റിൽ കടന്നലിന്‍റെ ആക്രമണം; അഞ്ച് തൊഴിലാളികള്‍ക്ക് പരുക്ക്
author img

By

Published : Oct 7, 2022, 9:55 AM IST

ഇടുക്കി: എവിടി കമ്പനിയുടെ ഉടമസ്ഥതയിലുള്ള വണ്ടിപ്പെരിയാർ പേക്കാനം എസ്റ്റേറ്റിൽ കടന്നലിന്‍റെ ആക്രമണത്തിൽ അഞ്ച് തൊഴിലാളികൾക്ക് പരിക്ക്. മൂന്ന് പേരെ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. എസ്റ്റേറ്റ് വക ഏല തോട്ടത്തിൽ ജോലിക്കിടെയാണ് തൊഴിലാളികൾക്ക് നേരെ കടന്നൽ ആക്രമണമുണ്ടായത്.

ഏല കാടിനുള്ളിലെ കടന്നൽകൂട് പൊട്ടിയതോടെ കടന്നൽ ഇളകി തൊഴിലാളികളെ ആക്രമിക്കുകയായിരുന്നു. എസ്‌റ്റേറ്റിലെ തൊഴിലാളികളായ അയ്യപ്പൻ (36), രാജേഷ് കണ്ണൻ (40), ചിന്നതമ്പി (50), സെൽവകുമാർ (36), അൻപരശൻ (37) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരില്‍ അയ്യപ്പൻ, രാജേഷ് കണ്ണൻ, ചിന്നതമ്പി എന്നിവര്‍ ഗുരുതരാവസ്ഥയിലാണ്.

എവിടി കമ്പനിയുടെ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റിൽ കടന്നല്‍ ആക്രമണം; അഞ്ച് തൊഴിലാളികള്‍ക്ക് പരുക്ക്

പരിക്കേറ്റവരെ ഉടന്‍ വണ്ടിപ്പെരിയാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ഡോക്‌ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലുള്ള മൂന്നുപേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മറ്റ് രണ്ടുപേരെ പീരുമേട് താലൂക്ക് ആശുപത്രിയിലേക്കും മാറ്റി.

കടന്നല്‍കൂടിന് സമീപം തീയിട്ടാണ് കടന്നൽ കുത്തേറ്റവരെ മറ്റ് തൊഴിലാളികള്‍ ചേർന്ന് രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്. ഇത്രയധികം പേർക്ക് ഒരുമിച്ച് കടന്നൽ കുത്തേല്‍ക്കുന്നത് ഇതാദ്യമായാണെന്നും ജീവന് തന്നെ ഭീഷണിയാവുന്ന വിധമാണ് കടന്നൽ ആക്രമണമുണ്ടായതെന്നും ആശുപത്രി അധികൃതർ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.