ETV Bharat / state

കാത്തിരിപ്പ് കേന്ദ്രം കാടുകയറി നശിക്കുന്നു

author img

By

Published : Dec 18, 2019, 2:21 AM IST

പ്രദേശത്തെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണുന്നതിനായി പഞ്ചായത്ത് നിര്‍മിച്ച കുഴല്‍കിണറും നാശത്തിന്‍റെ വക്കിലാണ്

waiting shed getting perish കാത്തിരിപ്പ് കേന്ദ്രം കാടുകയറി നശിക്കുന്നു
കാത്തിരിപ്പ് കേന്ദ്രം

ഇടുക്കി: പഞ്ചായത്ത് പണികഴിപ്പിച്ച കാത്തിരിപ്പ് കേന്ദ്രം കാടുകയറി നശിക്കുന്നു. പൂപ്പാറ-കുമളി പാതയോരത്ത് ചേരിയാര്‍ ടൗണിലാണ് ലക്ഷക്കണക്കിന് രൂപ മുടക്കി നിര്‍മിച്ച കാത്തിരിപ്പ് കേന്ദ്രവും കുഴല്‍കിണറും ജനങ്ങള്‍ക്ക് ഉപകാരമില്ലാതെ നശിക്കുന്നത്. ശാന്തമ്പാറ പഞ്ചായത്ത് പണികഴിപ്പിച്ച വെയിറ്റിങ് ഷെഡാണ് കാണാന്‍ കഴിയാത്ത വിധം കാടുകയറിയിരിക്കുന്നത്. ഇവിടം ഇഴജന്തുക്കളുടെ താവളമാണെന്നും നാട്ടുകാര്‍ പറയുന്നു.

കാത്തിരിപ്പ് കേന്ദ്രം കാടുകയറി നശിക്കുന്നു

ഇതോടൊപ്പം പ്രദേശത്തെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണുന്നതിനായി പഞ്ചായത്ത് നിര്‍മിച്ച കുഴല്‍കിണറും നാശത്തിന്‍റെ വക്കിലാണ്. കുട്ടികളടക്കം അപകടത്തില്‍പെടാന്‍ സാധ്യതയുള്ള കുഴല്‍കിണര്‍ ഉപയോഗ്യമാക്കുകയോ മൂടുകയോ ചെയ്യുന്നതിന് നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

Intro:പഞ്ചായത്ത് പണികഴിപ്പിച്ച വെയിറ്റിംഗ് ഷെഡും കുഴല്‍കിണറും റോഡരുകില്‍ കാടുകയറി നശിക്കുന്നു. പൂപ്പാറ-കുമളി പാതയോരത്ത് ചേരിയാര്‍ ടൗണിലാണ് ലക്ഷക്കണക്കിന് രൂപാ മുതല്‍മുടക്കി നിര്‍മ്മിച്ച കിണറും കാത്തിരുപ്പ് കേന്ദ്രവും ജനങ്ങള്‍ക്ക് ഉപകാരമില്ലാതെ നാശത്തെ നേരിടുന്നത്.Body:ജില്ലയിലെ പ്രധാന പാതകളിലൊന്നായ പൂപ്പാറ കുമളി ദേശീയപാതയില്‍ ചേരിയാറിന് സമീപം ശാന്തമ്പാറ പഞ്ചാത്ത് പണികഴിപ്പിച്ച വെയിറ്റിംഗ് ഷെഡാണ് കാണാന്‍ കഴിയാത്ത വിധം കാടുകയറി മൂടിയിരിക്കുന്നത്. ചേരിയാര്‍ ടൗണില്‍ നിന്നും മാറിയാണ് സ്വകാര്യ വ്യക്തി സൗജന്യമായി വിട്ടു നില്‍കിയ സ്ഥലത്ത് വെയിറ്റിംഗ് ഷെഡ് നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍ ബസ്സുകള്‍ നിര്‍ത്തുന്നതാകട്ടെ ടൗണില്‍ മാത്രമാണ് അതുകൊണ്ട് തന്നെ ഈ വെയിറ്റിംഗ് ഷെഡ് ജനങ്ങള്‍ക്ക് ഇതുവരെ പ്രയോജനപ്പെട്ടിട്ടില്ല. നിലവില്‍ കാടുകയറി മൂടിയ ഇവിടെ ഇഴജന്തുക്കളുടെ താവളമാണ്.

ബൈറ്റ്..1..ബേബി..പ്രദേശവാസി.

വെയിറ്റിംഗ് ഷെഡ് നാശത്തെ നേരിടുന്നതിനൊപ്പം പ്രദേശത്തെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണുന്നതിനായി പഞ്ചായത്ത് നിര്‍മ്മിച്ച കുഴല്‍കിണറും ഇവിടെ നാശത്തെ നേരിടുകയാണ്. കുട്ടികളടക്കം അപകടത്തില്‍പെടാന്‍ സാധ്യതയുള്ള കുഴല്‍കിണര്‍ ഉപയോഗ്യമാക്കുകയോ, മൂടുകയോ ചെയ്യുന്നതിന് നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു..

ബൈറ്റ്..2..രാജശേഖരന്‍..പ്രദേശവാസി..
Conclusion:ഉപകാരമില്ലാത്ത വെയിറ്റിംഗ് ഷെഡും കുഴല്‍കിണറും നാശത്തെ നേരിടുന്നത് അധികൃതരുടെ അനാസ്ഥയാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.