ETV Bharat / state

വോട്ടര്‍ ബോധവത്ക്കരണം, മൂന്നാറിൽ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു - തെരഞ്ഞെടുപ്പ്

മുൻ ഫുട്‌ബോള്‍ താരം ഐഎം വിജയനാണ് പൊലീസ് ടീമിനെ നയിച്ചത്

football competition  election  Voters Awareness  Munnar  സൗഹൃദ ഫുട്‌ബോള്‍ മത്സരം  തെരഞ്ഞെടുപ്പ്  വോട്ടര്‍ ബോധവത്ക്കരണം
വോട്ടര്‍ ബോധവത്ക്കരണം, മൂന്നാറിൽ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു
author img

By

Published : Mar 28, 2021, 5:49 PM IST

ഇടുക്കി: ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ നടത്തുന്ന വോട്ടര്‍ ബോധവത്കരണത്തിന്‍റെ (സ്വീപ്) ഭാഗമായി മൂന്നാറില്‍ സൗഹൃദ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു. മൂന്നാർ കെഡിഎച്ച്പി ഗ്രൗണ്ടിൽ പൊലീസ് ടീമും കണ്ണന്‍ദേവന്‍ ഹില്‍ പ്ലാന്‍റേഷന്‍സ് ടീമും തമ്മിലാണ് മത്സരം നടന്നത്. പൊലീസ് ടീമിനെ നയിച്ചത് മുൻ ഫുട്‌ബോള്‍ താരം ഐഎം വിജയനാണ്. മത്സരത്തിൽ കണ്ണൻദേവൻ ഹിൽ പ്ലാൻ്റേഷൻസ് ടീം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വിജയിച്ചു. ജില്ലാ കലക്ടർ എച്ച് ദിനേശൻ, അസി. കലക്ടര്‍ സൂരജ് ഷാജി, സബ് കലക്ടര്‍ പ്രേം കൃഷ്ണന്‍, മിനി കെ ജോൺ, വിവിധ ഉദ്യോഗസ്ഥ പ്രതിനിധികൾ തുടങ്ങിയവര്‍ മത്സരം കാണാൻ എത്തിയിരുന്നു. വലിയ പൊതുജന പങ്കാളിത്തവും സൗഹൃദ മത്സരത്തിന് ലഭിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.