ETV Bharat / state

നീലപ്പട്ടണിഞ്ഞ തോണ്ടിമലയിൽ സന്ദർശകർക്ക് വിലക്ക്

നിരവധിയാളുകളാണ് തോണ്ടിമലയിലേയ്ക്ക് നീലക്കുറിഞ്ഞി കാണാൻ എത്തിയിരുന്നത്.

വിലക്ക്
വിലക്ക്
author img

By

Published : Sep 1, 2020, 9:00 PM IST

ഇടുക്കി: നീലക്കുറിഞ്ഞി പൂത്ത തോണ്ടിമലയിൽ സന്ദർശകർക്ക് അനിശ്ചിതകാല വിലക്കേർപ്പെടുത്തി. സന്ദർശകർ കൊവിഡ് പ്രോട്ടോകോൾ ലംഘിച്ച് നീലകുറിഞ്ഞി കാണാൻ എത്തിയതാണ് നിയന്ത്രണത്തിന് കാരണം. ഇടുക്കി ശാന്തൻപാറ പഞ്ചായത്തിലെ മൂന്നാം വാർഡിലാണ് നീല കുറിഞ്ഞി പൂത്ത തോണ്ടിമല സ്ഥിതിചെയ്യുന്നത്. കുറിഞ്ഞി പൂത്ത വാർത്ത പരന്നതോടെ നിരവധിയാളുകളാണ് ദിവസേന എത്തിയിരുന്നത്. ഇത് വൈറസ് വ്യാപനത്തിന് വഴിയൊരുക്കുമെന്ന് ചൂണ്ടിക്കാട്ടി ശാന്തൻപാറ ഗ്രാമപഞ്ചയാത്ത് സെക്രട്ടറി ജില്ലാ കലക്‌ടർക്ക് കത്ത് നൽകിയിരുന്നു. ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെയാണ് ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കലക്‌ടർ തോണ്ടിമലയിലേയ്ക്ക് നിരോധനം ഏർപ്പെടുത്തിയത്.

തോണ്ടിമലയിൽ സന്ദർശകർക്ക് വിലക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.