ഇടുക്കി: മുന്നാറിലെ തെയില വിരിച്ച കണ്ണൻ ദേവൻ മലനിരകളെ കിഴടക്കി വിന്‍റേജ് വാഹനങ്ങൾ. പഴമയുടെ പ്രൗഢി വിളിച്ചോതി എഴുപത്തിയഞ്ച് വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങളാണ് മലകയറി എത്തിയത്. സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുന്‍പ് ഇന്ത്യൻ നിരത്തുകളെ ആവേശം കൊള്ളിച്ച പഴമയുടെ കരുത്തരാണ് മൂന്നാറിനെ വീണ്ടും ലഹരിയിലാഴ്ത്തിയത്.
വിന്‍റേജ് വാഹന ഉടമകളുടെ നേതൃത്വത്തിൽ 'ട്രെയിൽ ഓഫ് സൗത്ത്' എന്ന പരിപാടിയുടെ ഭാഗമായാണ് 15 വാഹങ്ങൾ മൂന്നാറിലെത്തിയത്. വിവിധ സംസ്ഥാനങ്ങളിലെ ടൂറിസം വകുപ്പുമായി ചേർന്ന് സംഘടിപ്പിക്കാറുള്ള യാത്രയാണിത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കാറുടമകൾ തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ എത്തിചേർന്ന ശേഷമാണ് മലകയറി മൂന്നാറിന്‍റെ കുളിരിലേക്ക് എത്തിയത്.
ആഗോള കാർ നിർമാണ രംഗത്തെ വമ്പൻമാരായ ഫോക്‌സ്‌വാഗണ്‍ , ബെൻസ്, മോറിസ്, ഫിയറ്റ്, ഷെവർലെറ്റ് തുടങ്ങിയ കമ്പനികൾ നൂറു വർഷം മുമ്പ് നിരത്തിലിറക്കിയ കാറുകളായിരുന്നു മൂന്നാറിൽ എത്തിയത്. പിൻഭാഗത്ത് എൻജിൻ ഘടിപ്പിച്ചിട്ടുള്ള ഫോക്‌സ്‌വാഗണ്‍ കമ്പനിയുടെ വാനും ലെഫ്റ്റ് ഹാൻഡ് ഡ്രൈവിങ് വാഹനങ്ങളും ഇക്കൂട്ടത്തിലുണ്ട്.
ALSO READ: പ്രതികൂല കാലാവസ്ഥ, അതിർത്തി കടന്നു; രണ്ട് മത്സ്യത്തൊഴിലാളികൾ സീഷെൽസിൽ പിടിയിൽ