ഇടുക്കി : കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസർമാർ പിടിയിൽ. ഇടുക്കി വട്ടവട വില്ലേജ് ഓഫിസർ എം.എം സിയാദ്, സ്‌പെഷ്യൽ വില്ലേജ് ഓഫിസർ പി.ആർ അനീഷ് എന്നിവരാണ് വിജിലൻസ് പിടിയിലായത്. പ്രതികളിൽ നിന്നും ഒരുലക്ഷത്തി പതിനയ്യായിരം (115000) രൂപ പിടികൂടിയതായി പൊലീസ് അറിയിച്ചു.
ALSO READ: കൈക്കൂലിക്കേസ് : പി.ആർ.ഡി ഉദ്യോഗസ്ഥന്‍ നവംബർ 9വരെ റിമാന്‍ഡില്‍
സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിൽക്കുന്ന ഗ്രാൻറ്റിസ് മരം മുറിക്കുന്നതിന് അനുമതി നൽകാനാണ് കൈക്കൂലി ആവശ്യപ്പെട്ടത്. ഇത് മൊബൈലിൽ പകർത്തിയ സ്ഥലം ഉടമ വിജിലൻസിനെ സമീപിക്കുകയായിരുന്നു.
തുടർന്ന് വിജിലൻസ് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം വ്യാഴാഴ്‌ച ഉച്ചകഴിഞ്ഞ് വില്ലേജ് ഓഫിസർമാരെ വിളിപ്പിച്ച് പണം കൈമാറുന്നതിനിടെയാണ് പിടികൂടിയത്.
വിജിലൻസ് ഡി.വൈ.എസ്.പി വി.ആർ രവികുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരെയും പിടികൂടിയത്. പ്രതികളെ തൃശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കും.