ETV Bharat / state

അടിമാലി താലൂക്കാശുപത്രി നിർമാണം; തിരിച്ചടിയായി വിജിലൻസ് അന്വേഷണം - അടിമാലി താലൂക്കാശുപത്രി നിർമാണം

അടിമാലി താലൂക്കാശുപത്രിയുടെ പുതിയ ബ്ലോക്കിന്‍റെ നിർമാണ ജോലികള്‍ സംബന്ധിച്ചാണ് ആശുപത്രിയുടെ നിയന്ത്രണ ചുമതലയുള്ള ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിലെ അംഗം വിജിലന്‍സിന് പരാതി നല്‍കിയത്

adimali taluk hospital  vigilance probe  അടിമാലി താലൂക്കാശുപത്രി നിർമാണം  വിജിലൻസ് അന്വേഷണം
അടിമാലി താലൂക്കാശുപത്രി നിർമാണം; തിരിച്ചടിയായി വിജിലൻസ് അന്വേഷണം
author img

By

Published : Jan 25, 2020, 11:52 PM IST

ഇടുക്കി: അടിമാലി താലൂക്കാശുപത്രിയുടെ വികസനത്തിന് തിരിച്ചടിയായി വിജിലന്‍സ് അന്വേഷണം. ആശുപത്രിയില്‍ നടന്നു വരുന്ന നിർമാണ ജോലികളില്‍ ക്രമക്കേട് ആരോപിച്ച് തൊടുപുഴ വിജിലന്‍സ് വിഭാഗത്തിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഒരു വര്‍ഷം മുൻപ് രോഗികള്‍ക്കായി തുറന്ന് നല്‍കിയ അടിമാലി താലൂക്കാശുപത്രിയുടെ പുതിയ ബ്ലോക്കിന്‍റെ നിർമാണ ജോലികള്‍ സംബന്ധിച്ചാണ് ആശുപത്രിയുടെ നിയന്ത്രണ ചുമതലയുള്ള ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിലെ അംഗം വിജിലന്‍സിന് പരാതി നല്‍കിയത്.

അടിമാലി താലൂക്കാശുപത്രി നിർമാണം; തിരിച്ചടിയായി വിജിലൻസ് അന്വേഷണം

പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് വിഭാഗം കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തി പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചിരുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഫയര്‍ ആന്‍ഡ് സേഫ്റ്റിയുടെ അനുമതി വാങ്ങിച്ചിട്ടില്ലെന്നതടക്കമുള്ള വിവിധ കാരണങ്ങള്‍ പരാതിയില്‍ സൂചിപ്പിച്ചിട്ടുള്ളതായാണ് വിവരം. പരാതിയേയും അന്വേഷണത്തേയും തുടര്‍ന്ന് ആശുപത്രിയില്‍ നടന്നു വന്നിരുന്ന നിർമാണ ജോലികള്‍ നിലച്ചു. ഇതോടെ ആശുപത്രിയില്‍ സജ്ജമാക്കേണ്ടിയിരുന്ന ഡയാലിസിസ് യൂണിറ്റിനായുള്ള കാത്തിരിപ്പ് ഇനിയും നീളും. ആശുപത്രിയുടെ വികസനത്തെ പിന്നോട്ടടിക്കുന്നതാണ് പുതിയ നീക്കമെന്ന പരാതി വിവിധ കോണുകളില്‍ നിന്നുയരുന്നുണ്ട്. പുതിയതായി നിര്‍മിച്ച ആശുപത്രി കെട്ടിടത്തിന് റാമ്പില്ലാത്തതടക്കം വിവിധങ്ങളായ അപര്യാപ്തതകള്‍ നിലനില്‍ക്കുന്നുണ്ട്. മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനുള്ള ശ്രമങ്ങളും നിര്‍മാണ ജോലികളും പുരോഗമിച്ച് വരികെയാണ് വിജിലന്‍സ് അന്വേഷണത്തോടെ നിർമാണ ജോലികള്‍ അനിശ്ചിതത്വത്തിലായത്.

Intro:അടിമാലി താലൂക്കാശുപത്രിയുടെ വികസനത്തിന് തിരിച്ചടിയായി വിജിലന്‍സ് അന്വേഷണം.ആശുപത്രിയില്‍ നടന്നു വരുന്ന നിര്‍മ്മാണ ജോലികളില്‍ ക്രമക്കേട് ആരോപിച്ച് തൊടുപുഴ വിജിലന്‍സ് വിഭാഗത്തിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.അതേ സമയം പരാതിയേയും അന്വേഷണത്തേയും തുടര്‍ന്ന് ആശുപത്രിയുടെ ഭാഗമായി നടന്നു വന്നിരുന്ന നിര്‍മ്മാണ ജോലികള്‍ നിര്‍ത്തി വച്ചു.Body:ഒരു വര്‍ഷം മുമ്പ് രോഗികള്‍ക്കായി തുറന്നു നല്‍കിയ അടിമാലി താലൂക്കാശുപത്രിയുടെ പുതിയ ബ്ലോക്കിന്റെ നിര്‍മ്മാണ ജോലികള്‍ സംബന്ധിച്ചാണ് ആശുപത്രിയുടെ നിയന്ത്രണ ചുമതലയുള്ള ബ്ലോക്ക് പഞ്ചായത്ത് ഭരണസമതിയിലെ ഒരംഗം തന്നെ വിജിലന്‍സിന് പരാതി സമര്‍പ്പിച്ചിട്ടുള്ളത്.പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് വിഭാഗം കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തി പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചിരുന്നു.നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഫയര്‍ ആന്‍ഡ് സേഫ്റ്റിയുടെ അനുമതി വാങ്ങിച്ചിട്ടില്ലെന്നതടക്കമുള്ള വിവിധ കാരണങ്ങള്‍ പരാതിയില്‍ സൂചിപ്പിച്ചിട്ടുള്ളതായാണ് വിവരം.പരാതിയേയും അന്വേഷണത്തേയും തുടര്‍ന്ന് ആശുപത്രിയില്‍ നടന്നു വന്നിരുന്ന നിര്‍മ്മാണ ജോലികള്‍ നിലച്ചു.ഇതോടെ ആശുപത്രിയില്‍ സജ്ജമാക്കേണ്ടിയിരുന്ന ഡയാലിസിസ് യൂണിറ്റിനായുള്ള കാത്തിരിപ്പ് നീളും.ആശുപത്രിയുടെ വികസനത്തെ പിന്നോട്ടടിക്കുന്നതാണ് പുതിയ സംഭവ വികാസങ്ങളെന്ന പരാതി വിവിധ കോണുകളില്‍ നിന്നുയരുന്നുണ്ട്.

ബൈറ്റ്

ജെസ്റ്റിൻ

പൊതു പ്രവർത്തകൻ

ആശുപത്രി കെട്ടിടം സംബന്ധിച്ച് പുതിയതായി ഉണ്ടായിട്ടുള്ള പരാതി ചില സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണെന്ന ആക്ഷേപവും ഒരു വിഭാഗം മുമ്പോട്ട് വയ്ക്കുന്നുണ്ട്.

ബൈറ്റ്

ഷാജി

പൊതുപ്രവർത്തകൻConclusion:പുതിയതായി നിര്‍മ്മിച്ച ആശുപത്രി കെട്ടിടത്തിന് റാമ്പില്ലാത്തതടക്കം വിവിധങ്ങളായ അപര്യാപ്തതകള്‍ നിലനില്‍ക്കുന്നുണ്ട്.എങ്കിലും വിവിധങ്ങളായ മറ്റടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനുള്ള ശ്രമങ്ങളും നിര്‍മ്മാണ ജോലികളും പുരോഗമിച്ച് വരികെയാണ് വിജിലന്‍സ് അന്വേഷണമെത്തിയതും നിര്‍മ്മാണ ജോലികള്‍ അനിശ്ചിതത്വത്തിലായതും.

അഖിൽ വി ആർ
ദേവികുളം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.