ഇടുക്കി: തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഭാഗമായി കേന്ദ്ര സേനയും പൊലീസും സംയുക്തമായി അടിമാലിയിൽ വാഹനപരിശോധന നടത്തി. നേര്യമംഗലം പാലം, അടിമാലി ടൗണ്‍ ഉള്‍പ്പെടെ മൂന്നിടങ്ങളിലാണ് സംഘം പരിശോധന നടത്തിയത്.
തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ തക്ക വിധത്തിലുള്ള നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുകയാണ് ലക്ഷ്യം. അടുത്ത ദിവസം കേന്ദ്ര സേനയുടെ നേതൃത്വത്തില്‍ അടിമാലിയില്‍ റൂട്ട് മാര്‍ച്ചും നടത്തും.