ETV Bharat / state

തരിശുഭൂമിയില്‍ പൊന്നുവിളയിക്കാൻ രാജകുമാരി; പച്ചക്കറി കൃഷിയുമായി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർ

സമഗ്ര പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി രാജകുമാരി പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ഗ്രാമപഞ്ചായത്തും കൃഷിഭവനും പ്രാഥമികാരോഗ്യ കേന്ദ്രവും സംയുക്തമായാണ് പച്ചക്കറി കൃഷി നടത്തുന്നത്.

പച്ചക്കറി കൃഷിയുമായി രാജകുമാരി  vegetable farming rajakumari health Center idukki  vegetable farming rajakumari  rajakumari health Center vegetable farming  vegetable farming  vegetable farming in idukki  organic farming  vegetable cultivation  agriculture in idukki rajakumari  രാജകുമാരി പച്ചക്കറി കൃഷി  പച്ചക്കറി കൃഷി  പച്ചക്കറി  രാജകുമാരി  രാജകുമാരി പ്രാഥമികാരോഗ്യ കേന്ദ്രം  രാജകുമാരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ കൃഷി  സമഗ്ര പച്ചക്കറി വികസന പദ്ധതി  പച്ചക്കറി കൃഷി
vegetable farming
author img

By

Published : Dec 31, 2022, 1:56 PM IST

ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിന്‍റെ പ്രതികരണം

ഇടുക്കി: തരിശുഭൂമിയില്‍ പൊന്നുവിളയിക്കാൻ പച്ചക്കറി കൃഷിയുമായി രാജകുമാരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർ. സമഗ്ര പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായാണ് പച്ചക്കറി കൃഷി ആരംഭിച്ചത്. രാജകുമാരി ഗ്രാമപഞ്ചായത്തും കൃഷിഭവനും പ്രാഥമികാരോഗ്യ കേന്ദ്രവും സംയുക്തമായാണ് പച്ചക്കറി കൃഷി നടത്തുന്നത്.

പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരും എച്ച്എംസി അംഗങ്ങളുമാണ് പച്ചക്കറി കൃഷി പരിപാലിക്കുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രത്തിന്‍റെ ഉടമസ്ഥതയിലുള്ള തരിശായി കിടന്ന 70 സെന്‍റ് സ്ഥലത്താണ് പച്ചക്കറി കൃഷി. കാലങ്ങളായി ഉപയോഗശൂന്യമായിക്കിടന്ന സ്ഥലം തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കൃഷിക്കായി ഒരുക്കിയത്.

പയർ, ബീന്‍സ്, കാബേജ്, ബീറ്റ്റൂട്ട്, കോവല്‍ തുടങ്ങി 11 ഇനം പച്ചക്കറികളാണ് കൃഷി ചെയ്‌തിട്ടുള്ളത്. 1,08000 രൂപ പദ്ധതിയ്ക്ക് ചെലവായി. കൃഷിയില്‍ ഉദ്യോഗസ്ഥര്‍ക്കുള്ള വൈദഗ്ധ്യവും താത്പര്യവും പ്രോത്സാഹിപ്പിക്കുക, പച്ചക്കറി ഉത്പാദനം വര്‍ധിപ്പിക്കുക, തരിശുഭൂമിയില്‍ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുക, സംയോജിത കീട-രോഗ പരിപാലനം നടത്തുക, ജൈവകൃഷി പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പദ്ധതി ലക്ഷ്യങ്ങൾ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.