ഇടുക്കി: വാഴത്തോപ്പ് പഞ്ചായത്തിൽ കാലിത്തൊഴുത്ത് നിർമ്മാണത്തിൽ അഴിമതി നടന്നതായി ആരോപണം. ഗുണനിലവാരം കുറഞ്ഞ സാമഗ്രികൾ നൽകിയത് വഴി മാത്രം ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയതായ് ബിജെപി. 73,000 രൂപയുടെ മെറ്റീരിയൽ കോസ്റ്റും, ഇരുപതിനായിരം രൂപയുടെ തൊഴിലുറപ്പു പദ്ധതിയിലൂടെ തൊഴിൽ നൽകിയും ആകെ 93000 രൂപയാണ് ഒരു കാലി തൊഴുത്തിന് കേന്ദ്രസർക്കാർ അനുവദിച്ചിരിക്കുന്നത്. 260 തോഴുത്തുകളാണ് വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് നിർമ്മിച്ച് നൽകുന്നത്. നിർമ്മാണം പൂർത്തിയായ തൊഴുത്തുകൾ പരിശോധിച്ചപ്പോൾ ഗുണനിലവാരം കുറഞ്ഞ മെറ്റീരിയൽസ് ആണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് വ്യക്തമാവുകയാണെന്ന് ബി ജെ പി പ്രവർത്തകർ ഉന്നയിക്കുന്ന പ്രധാന ആരോപണം. ബാക്കി തുക പഞ്ചായത്ത് അംഗങ്ങളും ഉദ്യോഗസ്ഥരും കരാറുകാരനും ചേർന്ന് കൈവശപ്പെടുത്തി ഇരിക്കുകയാണെന്ന് ബി ജെ പി ഇടുക്കി നിയോജകമണ്ഡലം സെക്രട്ടറി സുരേഷ് മീനത്തേരിൽ ആരോപിച്ചു.
തൊഴിലുറപ്പ് പദ്ധതി വഴി 20000 രൂപയുടെ തൊഴിൽ നൽകുന്നത് പോലും ശരിയായ വിധം വിനിയോഗിച്ചട്ടില്ല എന്നും ബി ജെ പി. ഈ തുകയും പഞ്ചായത്ത് അട്ടിമറിച്ചതായിട്ടാണ് ആരോപണം. തൊഴുത്ത് നിർമിക്കുന്നതിനുവേണ്ടി പഞ്ചായത്ത് കരിങ്കല്ല് ഇറക്കി നൽകിയില്ല എന്ന് ആരോപിച്ച് ച്ച ഒരു ഗുണഭോക്താവ് ഇതിനകം രംഗത്തെത്തിയിരുന്നു. വിജിലൻസിനു പരാതി നൽകുമെന്നും സമര പരിപാടികൾ ആരംഭിക്കുമെന്നും ബിജെപി നേതാക്കൾ പറഞ്ഞു