ETV Bharat / state

അധികമഴ: വട്ടവടയിലെ കർഷകർ ദുരിതത്തിൽ - അധികമഴ: വട്ടവടയിലെ കർഷകർ ദുരിതത്തിൽ

മഴ കനത്തതോടെ ചീഞ്ഞുപോയ പച്ചക്കറികള്‍ കർഷകര്‍ കൃഷിയിടത്തില്‍ തന്നെ ഉപേക്ഷിക്കുകയാണ്

അധികമഴ: വട്ടവടയിലെ കർഷകർ ദുരിതത്തിൽ
author img

By

Published : Oct 19, 2019, 9:47 AM IST

Updated : Oct 19, 2019, 10:40 AM IST

ഇടുക്കി: മഴ കൂടുതല്‍ ലഭിച്ചതിനെ തുടർന്ന് വട്ടവടയിലെ ശീതകാല പച്ചക്കറി കര്‍ഷകര്‍ പ്രതിസന്ധിയില്‍. ഓണ വിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയ കർഷകര്‍ അവസാന വട്ട വിളവെടുപ്പിലാണ്. എന്നാല്‍ മഴ കനത്തതോടെ ശേഷിച്ച പച്ചക്കറികളില്‍ വലിയൊരളവ് ചീഞ്ഞുപോയതായി കർഷകര്‍ പറയുന്നു.ഇതോടെ വന്‍ തുകയുടെ നഷ്ടമാണ് കർഷകർ നേരിടേണ്ടി വന്നത്.

അധികമഴ: വട്ടവടയിലെ കർഷകർ ദുരിതത്തിൽ

ഉരുളക്കിഴങ്ങ്, ക്യാരറ്റ്, ക്യാബേജ് തുടങ്ങിയ പച്ചക്കറികളുടെ വിളവെടുപ്പാണ് വട്ടവടയില്‍ നടന്നു വരുന്നത്. ചീഞ്ഞു പോയ പച്ചക്കറികള്‍ കര്‍ഷകര്‍ കൃഷിയിടത്തില്‍ തന്നെ ഉപേക്ഷിക്കുകയാണ്. പുതുതായി കൃഷിയിറക്കിയ പച്ചക്കറിത്തൈകളും തുലാമഴയില്‍ നശിച്ചതായും ഇവർ പരാതിപ്പെടുന്നു.ഓണ വിപണിയില്‍ പ്രതീക്ഷിച്ച വില ലഭിച്ചില്ലെന്ന പരാതി നിലനില്‍ക്കെയാണ് മഴമൂലം കൃഷിയില്‍ വന്‍ നഷ്ടം നേരിട്ടത്.

Intro:ഇത്തവണ ലഭിച്ച മഴക്കൂടുതല്‍ മൂലം പ്രതിസന്ധിയിലായിരിക്കുകയാണ് വട്ടവടയിലെ ശീതകാല പച്ചക്കറി കര്‍ഷകര്‍.
ഓണ വിപണി മുമ്പില്‍ കണ്ട് ഇറക്കിയ കൃഷിയുടെ അവസാന വട്ട വിളവെടുപ്പിലാണ് വട്ടവടയിലെ ശീതകാല പച്ചക്കറി കര്‍ഷകര്‍.Body:പക്ഷെ ശേഷിച്ച പച്ചക്കറികളില്‍ വലിയൊരളവ് ചീഞ്ഞ് പോയത് കര്‍ഷകരെ നിരാശയിലാക്കുന്നു.അപ്രതീക്ഷിതമായി വട്ടവടയില്‍ പെയ്ത അധികമഴയാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയായത്.പച്ചക്കറികള്‍ ചീഞ്ഞ് പോയത് മൂലം നഷ്ടം സംഭവിച്ചതായി കര്‍ഷകര്‍ പറഞ്ഞു.

ബൈറ്റ്

തിരുമാൾ
കർഷകൻConclusion:ഉരുളക്കിഴങ്ങ്,ക്യാരറ്റ്,ക്യാബേജ് തുടങ്ങിയ പച്ചക്കറികളുടെ വിളവെടുപ്പാണ് വട്ടവടയില്‍ നടന്നു വരുന്നത്.ചീഞ്ഞ പോയ പച്ചക്കറികള്‍ കര്‍ഷകര്‍ കൃഷിയിടത്തില്‍ തന്നെ ഉപേക്ഷിക്കുന്നു.പുതുതായി കൃഷിയിറക്കിയ പച്ചക്കറിത്തൈകളേയും തുലാമഴ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.ഓണ വിപണിയില്‍ പ്രതീക്ഷിച്ച വില ലഭിച്ചില്ലെന്ന പരാതി പച്ചക്കറി കര്‍ഷകര്‍ക്കിടയില്‍ നിലനില്‍ക്കെയാണ് അധിക ബാധ്യത നല്‍കി പച്ചക്കറികള്‍ ചീഞ്ഞ് പോയിട്ടുള്ളത്.

അഖിൽ വി ആർ
ദേവികുളം
Last Updated : Oct 19, 2019, 10:40 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.